തിരുവനന്തപുരം:സെക്രട്ടേറിയറ്റിലെ ധനകാര്യ, നിയമ വകുപ്പുകളിലെ ജോലിഭാരം പരിശോധിച്ച് ശാസ്ത്രീയ രീതിയിൽ പുനഃക്രമീകരിക്കാൻ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ജോയിന്റ് സെക്രട്ടറി എൽ.ടി.സന്തോഷ്കുമാർ കൺവീനറായി സമിതി രൂപീകരിച്ചു. ഊർജ്ജ വകുപ്പ് അണ്ടർ സെക്രട്ടറി ജി.രാമനാഥ് , ധനവകുപ്പിലെ അഡിഷണൽ സെക്രട്ടറി ബി.എസ്. പ്രീത, നിയമ വകുപ്പ് അഡിഷണൽ നിയമ സെക്രട്ടറി പി. ഇന്ദുകല എന്നിവരാണ് അംഗങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |