കൊല്ലം: കെട്ടിട നിർമ്മാണത്തിനുള്ള അപേക്ഷയിൽ തീർപ്പാകാത്തതുമായി ബന്ധപ്പെട്ട് പ്രസിഡന്റിന് നിവേദനം നൽകാനെത്തിയ റിട്ട. ജലസേചന വകുപ്പ് ഉദ്യോഗസ്ഥനായ കടപ്പാക്കട സ്വദേശി സുരേഷ്ബാബുവിനെ തൃക്കോവിൽവട്ടം പഞ്ചായത്ത് ജീവനക്കാർക്ക് അപമാനിച്ചതായും തന്റെ നിവേദനം കൈപ്പറ്റാതെ കൃത്യവിലോപം കാട്ടിയതായും പരാതി.
സുരേഷ് ബാബു തന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് മുകളിൽ ഒരു നില കൂടി നിർമ്മിക്കാൻ അനുമതിക്കായി രണ്ടുവർഷം മുമ്പ് പ്ലാൻ സഹിതം പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു.
എന്നാൽ വിവിധ കാരണങ്ങൾ പറഞ്ഞ് ഉദ്യോഗസ്ഥർ അനുമതി നിഷേധിച്ചു. പുതുക്കിയ പ്ലാൻ നൽകിയിട്ടും അനുമതി നൽകിയില്ല. ഇതുമായി ബന്ധപ്പെട്ട നിവേദനം നൽകാനെത്തിയപ്പോഴാണ് ഫ്രണ്ട് ഓഫീസ് ജീവനക്കാർ അപമാനിച്ചതെന്ന് സുരേഷ്ബാബു പറഞ്ഞു.
ഉദ്യോഗസ്ഥർക്കെതിരായ പരാതി സ്വീകരിക്കില്ലെന്ന് പറഞ്ഞാണ് ജീവനക്കാർ തട്ടിക്കയറിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, മനുഷ്യാവകാശ കമ്മിഷൻ എന്നിവർക്ക് പരാതി നൽകി.
സുരേഷബാബു
മോശമായി പെരുമാറിയിട്ടില്ല. നിവേദനം സ്വീകരിച്ച് രസീത് നൽകി.
ഫ്രണ്ട് ഓഫീസ് ജീവനക്കാർ
തൃക്കോവിൽവട്ടം പഞ്ചായത്ത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |