നിലമ്പൂർ: ഗോത്ര വർഗങ്ങൾക്കുള്ള ഭവനനിർമാണ പദ്ധതികൾക്ക് 10 ലക്ഷം രൂപ ധനസഹായം അനുവദിക്കണമെന്ന് ആദിവാസി ക്ഷേമ സമിതി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നിലമ്പൂർ മാതൻ നഗറിൽ നടന്ന (കോ ഓപറേറ്റീവ് കോളേജ്) സമ്മേളനം സംസ്ഥാന സെക്രട്ടറി ബി. വിദ്യാധരൻ കാണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.സി ശിവദാസൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം.ആർ സുബ്രഹ്മണ്യൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന വൈസ് പ്രസിഡന്റ് വാസുദേവൻ വയനാട് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. എൻ. രേഷ്മ മോൾ രക്തസാക്ഷി പ്രമേയവും ടി.ജെ ക്ലമന്ത് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ ബാബു, രതീഷ് വയനാട്, വി.കെ ഷാനവാസ്, സി.പി.എം ഏരിയാ സെക്രട്ടറി ചുമതലയുള്ള പി. ശിവാത്മജൻ, പി. മനോഹരൻ, നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം, കെ. ബിനുമോൻ സംസാരിച്ചു. ഭാരവാഹികളായി കെ. വിനുമോൻ ( പ്രസിഡന്റ്), പി മനോഹരൻ, വി. വസന്ത, കെ. പ്രദീപ്, കെ. സതീഷ് ( വൈസ് പ്രസിഡന്റ്), കെ.സി ശിവദാസൻ (സെക്രട്ടറി), ചന്ദ്രൻ ചോലാറ, വി. മുകേഷ്, ഉഷ സുരേഷ്, പി ലിബിൻ (ജോയിന്റ് സെക്രട്ടറി), എം ആർ. സുബ്രഹ്മണ്യൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |