SignIn
Kerala Kaumudi Online
Sunday, 03 July 2022 2.37 PM IST

ഈ കമ്യൂണിസ്റ്റ് രാജ്യത്തിൽ കൊവിഡ് റിപ്പോർട്ടുചെയ്യുന്നത് ആദ്യമായി, രോഗം സ്ഥിരീകരിച്ചത് ഒരാൾക്ക്, നേരിടാൻ യുദ്ധ സമാന അന്തരീക്ഷം

north-korea

പ്യോങ്‌യാംഗ്: കിം ജോംഗ് ഉന്നിന്റെ കമ്യൂണിസ്റ്റ് കൊറിയയിൽ ആദ്യത്തെ കൊവിഡ് കേസ് റിപ്പോർട്ടുചെയ്തു. തലസ്ഥാനമായ പ്യോങ്‌യാംഗിൽ പനി ബാധിച്ചവരിൽ നിന്ന് ഞായറാഴ്ച ശേഖരിച്ച സാമ്പിളുകളുടെ പരിശോധനയിൽ ഒരാൾക്ക് ഒമിക്രോൺ വേരിയന്റ് ബാധിച്ചുവെന്ന് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. കൂടുതൽ പേർക്ക് രോഗം ബാധിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. നഗരങ്ങളും പ്രവിശ്യകളും പൂട്ടിയിടണമെന്നും വൈറസ് പടരുന്നത് തടയാൻ ജോലിസ്ഥലങ്ങളിൽ ഉൾപ്പടെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കിം ജോംഗ് ഉൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഉന്നത തല സമിതിയെയും നിയോഗിച്ചിട്ടുണ്ട്. വീഴ്ച വരുത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ലോകത്തെ വൻ ശക്തി രാജ്യങ്ങളിൽ ഉൾപ്പടെ കൊവിഡ് താണ്ഡവമാടിയപ്പോഴും രോഗം പടരാതിരിക്കാനുള്ള ശക്തമായ മുന്നൊരുക്കങ്ങൾ സ്ഥിരീകരിച്ചതിനാൽ തങ്ങളുടെ രാജ്യത്ത് കെവിഡ് ബാധിച്ചിട്ടില്ലെന്നാണ് കിം ജോംഗ് അവകാശപ്പെട്ടിരുന്നത്. അതേസമയം, കൊവിഡ് ബാധ ഉത്തര കൊറിയയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്. രാജ്യത്തെ മോശം ആരോഗ്യ സംവിധാനങ്ങൾ തന്നെയാണ് ഇതിന് പ്രധാന കാരണം. രോഗബാധ തടയാൻ ആവശ്യത്തിന് മരുന്നുകളോ മറ്റുസംവിധാനങ്ങളോ ഇല്ലാത്ത അവസ്ഥയാണ്. രാജ്യത്തെ 26 ദശലക്ഷം ആളുകളിൽ കൂടുതലും വാക്സിൻ സ്വീകരിക്കാത്തവരാണ്. ഇവരെ വാക്സിനെടുപ്പിക്കാനുള്ള നടപടികളും അധികൃതർ കൈക്കൊള്ളുന്നില്ല. അതിനിടെ, മാനുഷിക പരിഗണനവച്ച് രോഗബാധ തടയാൻ ഉത്തരകൊറിയയെ സഹായിക്കുമെന്ന് ദക്ഷിണ കൊറിയ അറിയിച്ചിട്ടുണ്ട്.

കൊവിഡ് തടയാൻ വെടി

ഉത്തരകൊറിയയില്‍ നേരത്തേ തന്നെ കൊവിഡ് വ്യാപനം ഉണ്ടായിരുന്നു എന്നാണ് അമേരിക്ക ഉൾപ്പടെ പറഞ്ഞിരുന്നത്. രോഗവ്യാപനം കൂടിയ ചൈന ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് എത്തുന്നവരെയാണ് വെടിവച്ചുകൊല്ലാൻ കിം ജോംഗ് ഉത്തരവിട്ടിരുന്നു എന്നും അവർ ആരോപിച്ചിരുന്നു.

ചൈനയിൽ കൊവിഡ് റിപ്പോർട്ടുചെയ്തതോടെ തങ്ങളുടെ അതിർത്തികൾ ഉത്തരകൊറിയ അടച്ചിരുന്നു. മാത്രമല്ല സുഹൃത്ത് രാജ്യമായിരുന്നിട്ടുകൂടി ചൈനയിൽ നിന്നുള്ള ഇറക്കുമതിയും ഉത്തരകൊറിയ തടഞ്ഞിരുന്നു. ഇത് കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കിയിരുന്നു. എങ്കിലും ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിലായിരുന്നു കിം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, NORTHKOREA, FIRST-EVER COVID CASE, KIM JONG-UN, NATIONAL EMERGENCY
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.