SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.28 PM IST

പിണറായി വിജയൻ ഇന്ത്യയെ നയിക്കാൻ കഴിവുള്ള വ്യക്തി,​ കേരളത്തിന്റെ വികസനത്തിന് കെ റെയിൽ ആവശ്യമെന്ന് കെ വി തോമസ്

kk

തൃക്കാക്കര: ഇന്ത്യയെ നയിക്കാന്‍ കഴിവുള്ള വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കോൺഗ്രസ് നേതാവ് കെ.വി. തോമസ് പറഞ്ഞു. തൃക്കാക്കരയിലെ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്‍റെ വികസനത്തിന് കെ റെയില്‍ ആവശ്യമാണ്. ഇത്തരം പദ്ധതികൾ വരുമ്പോൾ പ്രതിസന്ധികൾ സാധാരണമാണ്. ഈ പ്രതിസന്ധി മറികടക്കാനുള്ള കരുത്ത് പിണറായി വിജയനുണ്ടെന്നും കെ.വി. തോമസ് പറഞ്ഞു.

വൈറ്റില കല്ലിട്ടു, കുണ്ടന്നൂർ കല്ലിട്ടു, പക്ഷെ പിണറായി അവിടെ മേൽപ്പാലം പണിതു. തൃക്കാക്കരയില്‍ ജോ ജോസഫിനെതിരെ അപരനെ ഇറക്കിയതിലും യു.ഡി.എഫിനെ കെ.വി. തോമസ് വിമര്‍ശിച്ചു. പാലാരിവട്ടത്ത് നടക്കുന്ന എല്‍.ഡി.എഫ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് കെ.വി. തോമസ് വേദിയിലെത്തിയത്. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ കെ.വി. തോമസിനെ ഷാൾ അണിയിച്ച് സ്വീകരിച്ചു.

അതേസമയം തൃക്കാക്കരയ‌്ക്ക് അസുലഭ സന്ദർഭമാണ് ലഭിച്ചിരിക്കുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു . കേരളം ആഗ്രഹിക്കുന്ന തരത്തിൽ പ്രതികരിക്കാൻ മണ്ഡലം തയ്യാറെടുത്തുകഴിഞ്ഞു. അതിന്റെ വേവലാതി യുഡിഎഫ് കേന്ദ്രങ്ങളിൽ കാണാം. ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെടുന്ന ഉപതിരഞ്ഞെടുപ്പായി തൃക്കാക്കര മാറിക്കഴിഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THRIKKAKKARA, THRIKKAKKARA ELECTION, KV THOMAS, PINARAYI, PINARAYI VIJAYAN, JO JOSEPH, CPM, CONGRESS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.