SignIn
Kerala Kaumudi Online
Thursday, 25 April 2024 7.09 PM IST

ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ സംസ്ഥാന സമ്മേളനം

ആറ്റിങ്ങൽ: 52-ാമത് കേരള സ്റ്റേറ്റ് ഡെന്റൽ കോൺഫ്രൻസ് 13 ,14 ,15 തീയതികളിൽ കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്പോർട്സ് ഹബ്‌ ട്രാവൻകൂർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും. ഐ.ഡി.എ ആറ്റിങ്ങൽ ബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് കോൺഫറൻസ് നടക്കുക. 13ന് രാവിലെ 9ന് പ്രീ കോൺഫറൻസ് കോഴ്സുകളും, സയന്റിഫിക് സെഷനുകളും ആരംഭിക്കും. ഉദ്ഘാടനം വൈകിട്ട് 6ന് മന്ത്രി ആന്റണി രാജു നിർവഹിക്കും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, ജില്ലാ കളക്ടർ ഡോക്ടർ നവജ്യോത് ഖോസ എന്നിവർ മുഖ്യാതിഥിയായിരിക്കും. ഐ.ഡി.എ സംസ്ഥാന പ്രസിഡന്റ് ഡോ.ഷിബു രാജഗോപാൽ അദ്ധ്യക്ഷത വഹിക്കും. സ്റ്റേറ്റ് സെക്രട്ടറി ഡോ.ദീബു.ജെ.മാത്യു, കോൺഫറൻസ് സെക്രട്ടറി ഡോ.സിജു.എ.പൗലോസ്, കോൺഫറൻസ് ചെയർമാൻ ഡോ.സുദീപ് ശരത്ചന്ദ്രൻ, ഓർഗനൈസിംഗ് സെക്രട്ടറി ഡോ.അശോക് ഗോപൻ എന്നിവർ സംസാരിക്കും.14ന് രാവിലെ 9ന് ഡോ. ജേക്കബ് സക്കറിയ മെമ്മോറിയൽ ചടങ്ങുകൾ നടക്കും. ഡോ. ജോർജ് വർഗീസ് പ്രഭാഷണം നടത്തും. തുടർന്ന് ദന്ത ചികിത്സയിലെ ന്യൂതന സംവിധാനങ്ങളെക്കുറിച്ച് പ്രബന്ധം അവതരിപ്പിക്കും. ഇതോടനുബന്ധിച്ച് ഡെന്റൽ എക്സിബിഷനും നടക്കും. പ്രദർശന വിപണന മേളയിൽ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നൂറിലേറെ ഡെന്റൽ ഡീലർമാർ പങ്കെടുക്കുമെന്ന് പത്രസമ്മേളനത്തിൽ ഓർഗനൈസിംഗ് ചെയർമാൻ ഡോ.സുദീപ് ശരത്ചന്ദ്രൻ പറഞ്ഞു. ഓർഗനൈസിംഗ് സെക്രട്ടറി ഡോ.അശോക് ഗോപൻ, പബ്ലിക് റിലേഷൻ ചെയർമാൻ ഡോ.അനീഷ്. പി, ഡോ.ബിജു എ.നായർ, ഡോ.പ്രേംജിത്, ഡോ.അഭിലാഷ്, ഡോ.അരുൺ.എസ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.