പാലക്കാട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.എസ്.പി.എ ജില്ലാകമ്മിറ്റി നടത്തിയ കളക്ടറേറ്റ് ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.എ.തുളസി ഉദ്ഘാടനം ചെയ്തു. പെൻഷൻ പരിഷ്കരണ കുടിശിക, പെൻഷൻകാർക്കുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി ഉടൻ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.
പരിപാടിയിൽ ജില്ലാ പ്രസിഡന്റ് സി.വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന പ്രസിഡന്റ് വി.രാമചന്ദ്രൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.ബാലൻ, ജില്ലാ സെക്രട്ടറി കെ.ബാലകൃഷ്ണൻ, പുത്തൂർ രാമകൃഷ്ണൻ, എ.രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |