കോഴിക്കോട്: അസം റൈഫിൾസ് ക്ഷേമ - പുനരിവാസ കോഴിക്കോട് സെന്ററിന്റെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 10 മണിക്ക് അസം റൈഫിൾസ് ഡയരക്ടർ ജനറൽ ലെഫ്. ജനറൽ പി.സി നായർ നിർവഹിക്കും.
തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിലെ അസം റൈഫിൾസ് വിമുക്ത ഭടന്മാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കാണ് ഹെഡ് ക്വാർട്ടേഴ്സിന്റെ അനുതിയോടെ കേന്ദ്രം പ്രവർത്തനമാരംഭിക്കുന്നതെന്ന് അസം റൈഫിൾസ് എക്സ് സർവീസ് മെൻ അസോസിയേഷൻ രക്ഷാധികാരി വി വാസുദേവനും പ്രസിഡന്റ് എൻ രാമചന്ദ്രൻ നായരും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വെസ്റ്റ്ഹിൽ വിക്രം മൈതാനത്തിന് സമീപം ഇൻഫോടെക് ബിൽസിംഗിലെ ഉദ്ഘാടനത്തിന് ശേഷം ഹോട്ടൽ ഹൈസണിൽ നടക്കുന്ന ചടങ്ങിൽ വിമുക്ത ഭടന്മാരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കും.
അസം റൈഫിൾസിന്റെ സംസ്ഥാനത്തെ രണ്ടാമത്തെ സെന്ററാണ് കോഴിക്കോട് പ്രവർത്തനമാരംഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |