SignIn
Kerala Kaumudi Online
Thursday, 25 April 2024 6.54 PM IST

മഴയത്തും ചൂടൻ പ്രചാരണം

jo-joseph

കൊച്ചി: കോരിച്ചൊരിയുന്ന മഴയത്തും ചൂടൻ പ്രചാരണവുമായി സ്ഥാനാർത്ഥികൾ.ക നഴ്‌സസ് ദിനത്തിൽ കാക്കനാട് സൺറൈസ് ഹോസ്പിറ്റലിൽ ആശംസകൾ അർപ്പിച്ചായിരുന്നു ഉമ തോമസിന്റെ ഇന്നലത്തെ പ്രചാരണത്തിന്റെ തുടക്കം. വെല്ലൂരിലെ നഴ്സുമാരുടെ വിശേഷങ്ങളും പി.ടിയെ നഴ്സുമാർ നോക്കിയ അനുഭവങ്ങളും ഉമ പങ്കുവച്ചു. ശേഷം കോരിച്ചൊരിയുന്ന മഴയത്ത് കുടയുമായി ഒലിമുകൾ ജംഗ്ഷനിൽ വോട്ടു ചോദിക്കാനെത്തി. നനഞ്ഞെത്തിയ ഉമയ്ക്ക് ചൂട് കട്ടൻ നൽകി ചായക്കടക്കാരൻ മൈതീൻ സ്വീകരിച്ചു. പിന്നീട് എൻ.ജി.ഒ ക്വാട്ടേഴ്‌സിലെ മുഴുവൻ കടകളിലും കയറിയിറങ്ങിയാണ് ഉച്ചഭക്ഷണത്തിന് മടങ്ങിയത്. രാവിലെ സി.എം.ഐ സഭ ആസ്ഥാനത്തായിരുന്നു പ്രാതൽ. മുണ്ടംപാലം ക്രിസ്റ്റൽവില്ലയും പ്രേക്ഷിതാരവും സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ചു. ഹെഡ്‌ലോഡ് വർക്കേഴ്‌സ് യൂണിയൻ ഓഫീസിലെ തൊഴിലാളികളുമായി സംസാരിച്ചു. തൃക്കാക്കര ഈസ്റ്റ് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലുമെത്തി.

എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണന് വോട്ട് അഭ്യർത്ഥിച്ച് ബി.ജെ.പി സംസ്ഥാന നേതാക്കൾ ഗൃഹസമ്പർക്കം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സി. കൃഷ്ണകുമാർ, പി. സുധീർ, സംസ്ഥാന വൈസ് പ്രസിഡന്റ് പി. രഘുനാഥ്, സംസ്ഥാന സെക്രട്ടറിമാരായ എ. നാഗേഷ്, കെ.പി. പ്രകാശ്ബാബു, കെ. രഞ്ജിത്ത്, സെൽ കൺവീനർ അശോകൻ കുളനട, മേഖലാ പ്രസിഡന്റുമാരായ എൻ. ഹരി, കെ. സോമൻ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.