കുറ്റ്യാടി: വട്ടോളി നാഷണൽ ഹൈസ്കൂളിൽ നിന്നും 1979ൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതി വിവിധ മേഖലയിൽ വ്യാപൃതരായവർ 43 വർഷങ്ങൾക്ക് ശേഷം സ്കൂളിൽ ഒരുമിച്ചുചേരുന്നു. 14 ന് രാവിലെ പത്തിന് പൂർവ വിദ്യാർത്ഥി കുടുംബ സംഗമം മുൻ പ്രധാനാധ്യാപകൻ ടി.ഗോവിന്ദൻ നമ്പ്യാർ ഉദ്ഘാടനം ചെയ്യും. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളുണ്ടാവും. ജീവകാരുണ്യ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് വേദി ഒരുക്കാൻ പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മ തീരുമാനിച്ചതായി സംഘാടകരായ കെ.കെ സത്യനാരായണൻ, പി.പി.വിനോദ് കുമാർ, എം.പ്രദീപ്, എ.എസ് അയൂബ്, വി. കുഞ്ഞിരാമൻ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |