പത്തനംതിട്ട : എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്കാരം ഉണർത്തുക, കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തതയിൽ എത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ മുഖ്യ മന്ത്രിയുടെ രണ്ടാം നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ കാമ്പയിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുളള ഭാഗ്യ ചിഹ്നമായ ചില്ലു എന്ന അണ്ണാറക്കണ്ണനെ കഥാ പാത്രമാക്കി ആനിമേഷൻ വീഡിയോകൾ നിർമ്മിക്കുന്നതിനുളള മത്സരം തിരുവനന്തപുരം ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ മേൽ നോട്ടത്തിൽ നടത്തും. ഏറ്റവും മികച്ച രീതിയിലുളള ആനിമേഷൻ വീഡിയോകൾക്ക് യഥാക്രമം ഒന്നാംസമ്മാനം 50,000 രൂപ, രണ്ടാംസമ്മാനം 30,000 രൂപ, മൂന്നാംസമ്മാനം 20,000 രൂപ, പ്രോത്സാഹന സമ്മാനം 10,000 രൂപ എന്ന ക്രമത്തിൽ ലഭിക്കും. മത്സരത്തിൽ വിദ്യാർത്ഥികൾ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർക്ക് പങ്കെടുക്കാമെന്ന് പത്തനംതിട്ട പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. ഫോൺ: 04682222597.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |