തിരുവനന്തപുരം : സംസ്ഥാനത്തെ ഹോമിയോ ഡോക്ടർമാരുടെ പെൻഷൻ പ്രായം 60 ആയി ഉയർത്താൻ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടു. അലോപ്പതി ഡോക്ടർമാരുടെയും ഡെന്റൽ ഡോക്ടർമാരുടെയും വിരമിക്കൽ പ്രായം നേരത്തെ 60 ആക്കി ഉയർത്തിയെങ്കിലും ഹോമിയോ ഡോക്ടർമാരുടേത് 56 ആയി നിലനിറുത്തി. ഇതിനെതിരെ കേരള ഗവ.ഹോമിയോ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷനാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. കോടതി വിധി അസോസിയേഷന്റെ വിജയമാണെന്ന് പ്രസിഡന്റ് ഡോ.ശ്രീലതയും ജനറൽ സെക്രട്ടറി ഡോ.ജെസി ഉതുപ്പും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |