തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകണമെന്നാവശ്യപ്പെട്ട് ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ ചീഫ് ഓഫീസിന് മുമ്പിൽ ധർണ നടത്തി. ടി.ഡി.എഫ് ജനറൽ സെക്രട്ടറി വി.എസ്.ശിവകുമാർ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ കെ.എസ്.ആർ.ടിസിക്ക് കൂടുതൽ സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള കാര്യം ചർച്ച ചെയ്തില്ലെന്ന മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു. ടി.ഡി.എഫ് നേതാവ് ആർ.ശശിധരൻ അദ്ധ്യക്ഷനായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |