പ്രമാടം : എസ്.എൻ.ഡി.പി യോഗം 90-ാം നമ്പർ തെങ്ങുംകാവ് ശാഖാ ഗുരുദേവക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ പുന:പ്രതിഷ്ഠ ഇന്ന് നടക്കും. രാവിലെ 5.30 മുതൽ ഗണപതിഹോമം, പതിവുപൂജകൾ, അധിവാസം വിടർത്തിപൂജ, പ്രാസാദ പ്രതിഷ്ഠ, മരപ്പാണി എന്നിവ നടക്കും. 9 ന് ശിവഗിരിമഠത്തിലെ സ്വാമി സാന്ദ്രാനന്ദയുടെ സാന്നിദ്ധ്യത്തിൽ സജേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ പഞ്ചലോഹ വിഗ്രഹ പുന:പ്രതിഷ്ഠ നടക്കും. മേൽശാന്തി സുരേന്ദ്രൻ ശാന്തി സഹകാർമ്മികത്വം വഹിക്കും. ഉച്ചയ്ക്ക് പന്ത്രണ്ടിന് അന്നദാനം, വൈകിട്ട് 5.30 ന് എസ്. എൻ പബ്ളിക് സ്കൂളിൽ നിന്ന് ആരംഭിക്കുന്ന ദേശതാലപ്പൊലി ആറിന് ക്ഷേത്രത്തിൽ എത്തിച്ചേരും തുടർന്ന് പുഷ്പാഭിഷേകം, ദീപാരാധന, ദീപക്കാഴ്ച എന്നിവ ഉണ്ടായിരിക്കും. 7.15 ന് നൃത്തസന്ധ്യ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |