ചങ്ങനാശേരി: തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായരുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാവിലെ പത്തോടെയാണ് അദ്ദേഹം പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്തെത്തിയത്. പത്തുമിനിറ്റോളം ഇരുവരും സംസാരിച്ചു. എല്ലാ അനുഗ്രഹവുമുണ്ടാകുമെന്ന് സുകുമാരൻ നായർ പറഞ്ഞതായി ജോ ജോസഫ് അറിയിച്ചു.