SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.23 PM IST

കുടിലിലും പടികടന്നെത്തും സൗജന്യ ഇന്റർനെറ്റ്

cable

കൊല്ലം: ദാരിദ്ര്യരേഖയ്ക് താഴെയുള്ള 1100 പേർക്ക് ജില്ലയിൽ സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകാനുള്ള പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ ഫോണിന്റെ ആദ്യഘട്ട ഒരുക്കങ്ങൾ പൂർത്തിയാകുന്നു.

1919 കിലോമീറ്റർ ദൂരത്തിലാണ് കേബിൾ ശൃംഖല സജ്ജമാക്കിയത്. 167.745 കിലോമീറ്റർ ദൂരം ഒപ്ടിക്കൽ കേബിൾ ശൃംഖല എന്ന ലക്ഷ്യത്തിൽ ഇതുവരെ 99.69 ശതമാനം നേട്ടം കൈവരിക്കാനായി.

ജൂണോടെ കണക്ഷൻ ലഭ്യമാക്കിയേക്കും. ഒരു നിയോജക മണ്ഡലത്തിൽ 100 കുടുംബങ്ങൾ എന്ന കണക്കിൽ 11 നിയോജക മണ്ഡലങ്ങളിലാണ് കണക്ഷൻ നൽകുക. ടെണ്ടർ നടപടികൾ ആരംഭിച്ചു. തദേശസ്ഥാപനങ്ങൾ നൽകുന്ന പട്ടിക അനുസരിച്ചാവും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക.

സ്കൂളുകൾ, സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, അക്ഷയ കേന്ദ്രങ്ങൾ, പൊലീസ് സ്റ്റേഷനുകൾ തുടങ്ങി 2068 സ്ഥാപനങ്ങളും കെ ഫോൺ സംവിധാനത്തിന് കീഴിലാവും. 580 സ്ഥാപനങ്ങളിൽ ഇപ്പോൾ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കിയിട്ടുണ്ട്.

കെ ഫോൺ കോർ പോപ്പ് കുണ്ടറയിൽ

1. കെ ഫോൺ ശൃംഖലയുടെ ജില്ലയിലെ പ്രധാന കേന്ദ്രം (കോർ പോപ്പ്) കുണ്ടറയിൽ

2. അവിടെ നിന്ന് പ്രാദേശിക തലത്തിലുള്ള 26 കേന്ദ്രങ്ങളെ ( POP, പോയിന്റ് ഒഫ് പ്രസൻസ്) കേബിൾ ശൃംഖല വഴി ബന്ധിപ്പിക്കും

3. പാരിപ്പള്ളി, അഞ്ചൽ, ആയൂർ, ചെങ്ങമനാട്, ഇടമൺ, പുനലൂർ, അമ്പലപ്പുറം, ശാസ്താംകോട്ട എന്നിങ്ങനെ 8 പോപ്പുകൾ സജ്ജമായി

4. കടയ്ക്കൽ, കൊട്ടിയം, ആദിച്ചനല്ലൂർ, പൂയപ്പള്ളി, അയത്തിൽ, കണ്ണനല്ലൂർ, എഴുകോൺ, പെരിനാട്, കാവനാട്, ചവറ, കരുനാഗപ്പള്ളി, കൊട്ടാരക്കര, പരവൂർ, തെന്മല, കിളിമാനൂർ, കല്ലമ്പലം, പുത്തൂർ എന്നിവിടങ്ങളിൽ ജോലികൾ പുരോഗമിക്കുന്നു

5. കെ.എസ്.ഇ.ബിയുടെ വൈദ്യുതി തൂണുകളിലൂടെയും ടവറുകളിലൂടെയുമാണ് കേബിൾ ശൃംഖല വലിച്ചിരിക്കുന്നത്

ഒപ്ടിക്കൽ കേബിൾ

ആകെ ​- 167.74 കിലോമീറ്റർ

പൂർത്തിയായത് - 167.27 കിലോമീറ്റർ

ഇലക്ട്രിക്കൽ ടവർ

ആകെ - 2001.01കിലോമീറ്റർ

പൂർത്തിയായത് - 1752.14 കിലോമീറ്റർ

നെറ്റ് കണക്ഷൻ നൽകുന്ന ഓഫീസ് - 2068

പൂർത്തിയായത് - 580

ജൂൺ മാസത്തോടെ കെ ഫോൺ പദ്ധതിയുടെ എല്ലാ ജോലികളും പൂർത്തിയാകും.

പി. ലേഖ

കെ ഫോൺ പ്രോജക്ട് മാനേജർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.