ശ്രീനഗർ: വൈഷ്ണോ ദേവി ക്ഷേത്രത്തിൽ നിന്നുള്ള തീർത്ഥാടകരുമായി ജമ്മുവിലേക്ക് പോയ ബസ് യാത്രാമദ്ധ്യേ തീപിടിച്ചതിനെത്തുടർന്ന് നാല് പേർക്ക് ദാരുണാന്ത്യം. 22 പേർക്ക് പരിക്കുള്ളതായും റിപ്പോർട്ടുണ്ട്.
കത്രയിൽ നിന്ന് ജമ്മുവിലേക്കുള്ള യാത്രയിൽ ഖാർമാൽ എന്ന സ്ഥലത്ത് വച്ചാണ് തീപിടിത്തമുണ്ടായത്. രണ്ട് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു.
എഞ്ചിനിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ കത്രയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് ജമ്മു എഡിജിപിയുടെ ഓഫീസ് ട്വിറ്ററിൽ കുറിച്ചു.
സംഭവസ്ഥലത്ത് പൊലീസും ഫോറൻസിക് ഉദ്യോഗസ്ഥരും പരിശോധന നടത്തിവരുന്നു.
A https://t.co/QoLbxLZY33.JK14/1831 on way from #Katra to #Jammu caught fire about 1 km from Katra. Probable cause is being ascertained. #FSL team deputed on spot. Details will follow.
— ADGP Jammu (@igpjmu) May 13, 2022