കുറ്റ്യാടി: ചേരാപുരം ഗവ.എൽ.പി.സ്കൂളിൽ നിന്ന് വിരമിക്കുന്ന പ്രധാനാദ്ധ്യാപിക കെ.സുജാതയ്ക്ക് പൂളക്കൂൽ ഗ്രാമവാസികൾ യാത്രയയപ്പ് നൽകി. വേളം പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് എം.വി.അനിരുദ്ധൻ അദ്ധ്യക്ഷത വഹിച്ചു. പൂർവാദ്ധ്യാപകരെ ആദരിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി.ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.സി.മുജീബ് റഹ്മാൻ, ടി.വി.കുഞ്ഞിക്കണ്ണൻ, പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ സുമ മലയിൽ, വി.കെ.ജോബിഷ്, അഞ്ജന സത്യൻ, ടി.ബിന്ദു, കെ.കെ.സുനിൽകുമാർ, വി.എം.ജിജി, മഠത്തിൽ ശ്രീധരൻ, വി.പി.ശശി, കെ.സത്യൻ, സി.എം.ശ്രീധരൻ, പി.പി.സുനിൽ, കെ.സുധീഷ്, ബാബു കപ്പറത്ത് താഴകുനി, രവി ഒതയോത്ത്, ജിബിന, ലജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |