സുപ്രധാന വേഷത്തിൽ മാളവിക മേനോൻ
ഗുരു സോമസുന്ദരം, ആശ ശരത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വിനു വിജയ് സംവിധാനം ചെയ്യുന്ന ഇന്ദിര എന്ന ചിത്രത്തിന്റെ പൂജ ഇന്ന് കൊച്ചി ചുള്ളിക്കൽ പുളിക്കൻ ഹൗസിൽ നടക്കും. തുടർന്ന് ചിത്രീകരണം ആരംഭിക്കും. ഇന്ദിര എന്ന ടൈറ്റിൽ കഥാപാത്രത്തെ ആശ ശരത്താണ് അവതരിപ്പിക്കുന്നത്. ഗുരുസോമസുന്ദരവും ആശ ശരത്തും ആദ്യമായാണ് ഒന്നിക്കുന്നത്. മിന്നൽ മുരളിയിലൂടെ മലയാളത്തിൽ ശ്രദ്ധേയനായ നടനാണ് ഗുരു സോമസുന്ദരം. മമ്മൂട്ടി ചിത്രം സി.ബി.ഐ 5 ദ് ബ്രയിൻ ആണ് ആശ ശരത്തിന്റേതായി അവസാനം തിയേറ്ററിൽ എത്തിയ ചിത്രം. രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം എത്തിയ ആശ ശരത് ചിത്രം കൂടിയാണ്. ജോഷി - സുരേഷ് ഗോപി ചിത്രം പാപ്പൻ ആണ് റിലീസിന് ഒരുങ്ങുന്ന സിനിമ.അതേസമയം ഷാനു സമദാണ് ഇന്ദിരയുടെ രചന നിർവഹിക്കുന്നത്. ഒാൺ ദ് വേ, മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ഷാനു സമദ്. വ്യത്യസ്തമായ പ്രമേയമാണ് ചിത്രത്തിന്റേത്.മാളവിക മേനോനാണ് ഇന്ദിരയിലെ മറ്റൊരു താരം. ഷിജു. എം ഭാസ്കറാണ് ഛായാഗ്രഹണം. കലാസംവിധാനം സഹസ്ബാല. പ്രോജക്ട് ഡിസൈനർ : എൻ. എം. ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ : ഫഹദ്. പി.ആർ.ഒ: ശിവപ്രസാദ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |