SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.50 PM IST

ടൂറിംഗ് ടാക്കീസ് ഓട്ടം തുടങ്ങി

saji-cherian

നല്ല സിനിമ നാട്ടിൻ പുറങ്ങളിലേക്ക് എന്ന സന്ദേശവുമായി ടൂറിംഗ് ടാക്കീസ് വീണ്ടും ഓട്ടം തുടങ്ങി. കോവിഡ് കാലത്ത് താത്കാലികമായി നിറുത്തി വച്ച ചലച്ചിത്ര അക്കാഡമിയുടെ ടൂറിംഗ് ടാക്കീസ് പദ്ധതി പുനരാരംഭിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചലച്ചിത്രപ്രദർശന യാത്രയുടെ ഫ്ളാഗ് ഒഫ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു.

മേയ് 14 മുതൽ 26 വരെ നടക്കുന്ന ടൂറിംഗ് ടാക്കീസിൽ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ കേരള മഹിള സമഖ്യ സൊസൈറ്റിയുമായി ചേർന്ന് വിമൻആൻഡ് ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്കുവേണ്ടി അവധിക്കാല ചലച്ചിത്രപ്രദർശനം നടത്തും. തിങ്കളാഴ്ച നിശ്ചയം, സോംഗ് ഒഫ് സ്പാരോസ്, ദി റോക്കറ്റ്, 101 ചോദ്യങ്ങൾ തുടങ്ങിയ സിനിമകളാണ് പ്രദർശിപ്പിക്കുന്നത്.

സെക്രട്ടേറിയറ്റ് അനക്സിന് മുന്നിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര അക്കാ‌ഡമി ചെയർമാൻ രഞ്ജിത് അധ്യക്ഷനായി. വൈസ് ചെയർമാൻ പ്രേംകുമാർ, മഹിള സമഖ്യ സൊസൈറ്റി സ്റ്റേറ്റ് പ്രോജക്റ്റ് ഡയറക്ടർ ജീവൻ ബാബു കെ. ഐ.എ.എസ്, അക്കാഡമി സെക്രട്ടറി സി.അജോയ് തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TOURING
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.