ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിൽ മുൻപന്തിയിലാണ് ബോളിവുഡ് താരം ദീപിക പദുകോൺ. താരത്തിന്റെ വർക്കൗട്ട് വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകാറുണ്ട്. കൈകാലുകൾ പ്രത്യേക രീതിയിലാക്കി യോഗ ചെയ്യുന്ന താരത്തിന്റെ പുതിയ ചിത്രങ്ങൾ വൈറലായി മാറി. 2006ൽ ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്തു ഉപേന്ദ്ര നായകനായ ഐശ്വര്യ എന്ന കന്നട സിനിമയിൽ അഭിനയിച്ചാണ് ദീപിക പദുകോൺ വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീടാണ് ബോളിവുഡ് അരങ്ങേറ്റം. ഷാരൂഖ് ഖാൻ, ജോൺ ഏബ്രഹാം എന്നിവരോടൊപ്പം അഭിനയിച്ച പത്താൻ അടുത്ത വർഷം ജനുവരി 25ന് റിലീസ് ചെയ്യും. ബോളിവുഡിലെ സൂപ്പർ നായികയായ ദീപിക പദുകോൺ തെലുങ്ക് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |