ചിറ്റൂർ: ആർ.എസ്.എസ്, എസ്.ഡി.പി.ഐ വർഗീയ ഭീകരതയ്ക്കെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ ചിറ്റൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനവീയം സ്നേഹസദസ് സംഘടിപ്പിച്ചു. കച്ചേരിമേട്ടിൽ നിന്നും നൂറുകണക്കിന് വനിതകൾ പങ്കെടുത്ത റാലിക്ക് ശേഷം അണിക്കോട്ടിൽ വെച്ച് നടന്ന മാനവീയം സ്നേഹസദസ് സംസ്ഥാന കമ്മറ്റി അംഗം പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷൻ ചിറ്റൂർ ഏരിയ പ്രസിഡന്റ് എ.സുജാത അദ്ധ്യക്ഷയായി. സി.പി.എം ചിറ്റൂർ ഏരിയ സെക്രട്ടറി ആർ.ശിവപ്രകാശ്, മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി സുബൈദ ഇസഹാഖ്, ഏരിയ സെക്രട്ടറി എൻ. എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |