ഹരിപ്പാട്: ആറാട്ടുപുഴ പഞ്ചായത്ത് തലത്തിൽ ചികിത്സ സഹായനിധിയിലൂടെ സമാഹരിച്ച ഫണ്ടിൽ നിന്നും തുക കൈമാറി. വൈശാഖ്, ഷാജി ചികിത്സ സഹായനിധി മുഖേന സമാഹരിച്ച ഫണ്ടിൽ നിന്നും 1430000രൂപ വീതം മജ്ജ മാറ്റിവയ്ക്കുന്നതിനായി വൈശാഖിനും കിഡ്നിമാറ്റി വയ്ക്കുന്നതിനായി ഷാജിക്കുമാണ് നൽകിയത്. രണ്ട് പേരുടെയും പേരിൽ യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയുടെ തുകയിൽ നിക്ഷേപിച്ച രേഖകൾ സമിതി അഡ്വ. എം. എസ്. ഉസ്മാൻ, കൺവീനർ ആനന്ദൻ എന്നിവർ ഇരുവർക്കും നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ മൻസൂർ, സ്റ്റാൻഡിംഗ് കമ്മിറ്റി എൽ. മൻസൂർ,മെമ്പർ പ്രസീദ സുധീർ, കെ. വൈ അബ്ദുൾ റഷീദ്,എ. മുഹമ്മദ് കുഞ്ഞു, വി.സുഗതൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |