SignIn
Kerala Kaumudi Online
Saturday, 20 April 2024 12.48 AM IST

വികസനത്തിന്റെ വ്യവസായം

photo

നിക്ഷേപകർക്കും വ്യവസായസംരംഭർക്കും എന്ത് പ്രയാസം നേരിട്ടാലും ധൈര്യമായി വ്യവസായമന്ത്രി പി.രാജീവിനെ വിളിക്കാം. പരിഹാരം ഉടനടി. സംസ്ഥാനത്ത് ഒരു നിക്ഷേപകനും സംരംഭകനും പ്രശ്നമനുഭവിക്കരുതെന്ന് മന്ത്രി നിർദ്ദേശം നല്കിയിട്ടുണ്ട്. അതിന്റെ ഫലമാണ് സംസ്ഥാനം കൂടുതൽ നിക്ഷേപസൗഹൃദമായത്.

നിക്ഷേപ സൗഹൃദാന്തരീക്ഷം ബലപ്പെടുത്താനുള്ള നടപടികൾ കൂടുതൽ ശക്തമാക്കാൻ ആദ്യ വർഷം തന്നെ വ്യവസായവകുപ്പിനായി. 2021-22 വർഷം വ്യവസായവകുപ്പിന് കീഴിലെ 41 പൊതുമേഖലാ സ്ഥാപനങ്ങൾ 384.68 കോടിയുടെ പ്രവർത്തനലാഭം കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 245.6 ശതമാനം വർദ്ധനയാണ് പ്രവർത്തനലാഭത്തിലുണ്ടായത്. ഒന്നാം പിണറായി സർക്കാരിന്റെ ആദ്യവർഷം 40.38 കോടിയുടെ പ്രവർത്തനലാഭമാണുണ്ടായിരുന്നത്. 2022-23 വർഷത്തിൽ 5570.55 കോടിയുടെ വിറ്റുവരവും 503.57 കോടി പ്രവർത്തനലാഭവും ലക്ഷ്യമിട്ട് വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്.

പുതിയ നിയമം

സംവിധാനവും

50 കോടിയിലധികം മൂലധനമുള്ള വ്യവസായങ്ങൾക്ക് മതിയായ രേഖകൾ സഹിതം അപേക്ഷിച്ചാൽ ഏഴ് ദിവസത്തിനകം കോംപോസിറ്റ് ലൈസൻസ് നൽകാനുള്ള നിയമം പാസാക്കിയത് നേട്ടമാണ്. അനാവശ്യ നടപടികളൊഴിവാക്കാനും അഴിമതി തടയാനുമായി കെ - സിസ് പോർട്ടലിലൂടെ അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ച് ഏകീകൃതാ പരിശോധനാ സംവിധാനം ആവിഷ്‌കരിച്ചു. ഈ സംവിധാനത്തിൽ അഞ്ചുലക്ഷത്തിലധികം സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംരംഭകരുടെ പരാതികൾ സമയബന്ധിതമായി പരിഹരിക്കാൻ സംസ്ഥാന - ജില്ലാതലങ്ങളിൽ സിവിൽകോടതി അധികാരത്തോടെ സ്റ്റാറ്റ്യൂട്ടറി സമിതികൾ രൂപീകരിച്ചു. വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട കാലഹരണപ്പെട്ട നിയമങ്ങൾ പരിഷ്‌കരിക്കാൻ മൂന്നംഗസമിതിയെ നിയോഗിക്കുകയും സമിതി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. വ്യവസായ നടത്തിപ്പിനായി ഓഫീസുകൾ കയറിയിറങ്ങേണ്ടിവരുന്ന അവസ്ഥ പഴങ്കഥയായിക്കഴിഞ്ഞു. സംസ്ഥാനത്ത് തന്നെ കൂടുതൽ ആളുകൾ ഈ രംഗത്തേയ്ക്ക് വരുന്നത് വകുപ്പിന്റെ പിന്തുണ അധികം ലഭിക്കുന്നുണ്ടെന്ന കാരണത്താലാണ്.

ഉത്തരവാദിത്ത

നിക്ഷേപവും വ്യവസായവും

ഉത്തരവാദിത്ത നിക്ഷേപം ഉത്തരവാദിത്ത വ്യവസായമെന്ന നയം രാജ്യത്താദ്യം സ്വീകരിക്കുന്ന സംസ്ഥാനം കേരളമാണ്. ഉത്തരവാദിത്ത നിക്ഷേപനയം കേരളത്തെ പരിസ്ഥിതിക്ക് അനുയോജ്യമായതും താരതമ്യേന മലിനീകരണം കുറഞ്ഞതുമായ വ്യവസായങ്ങളുടെ കേന്ദ്രമാക്കി മാറ്റും. പത്തേക്കറിലധികം ഭൂമിയുള്ള സ്വകാര്യവ്യക്തികൾക്ക് വ്യവസായപാർക്കിനായി മൂന്നുകോടി രൂപ വരെ സർക്കാർ ധനസഹായം നൽകുന്നുണ്ട്. ഖാദിയും കൈത്തറി മേഖലയും പുതുമയോടെ മികച്ച നേട്ടത്തോടെ മുന്നോട്ട് പോകുകയാണ്.

പി.എം.എസ് പോർട്ടൽ

പദ്ധതികളുടെ കാലതാമസമൊഴിവാക്കാനും പുരോഗതി തത്സമയം നിരീക്ഷിക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനുമായി ഈ സർക്കാർ കൊണ്ടുവന്ന പി.എം.എസ് പോർട്ടൽ മികവ് പുലർത്തി മുന്നോട്ടുപോവുന്നു. ഒരുലക്ഷം സംരംഭങ്ങൾ ആരംഭിക്കാൻ സംരംഭകവർഷം പദ്ധതിയുടെയും മീറ്റ് ദി മിനിസ്റ്റർ പരിപാടി തുടർനടപടികളുടെയും പുരോഗതി ഈ സംവിധാനത്തിലൂടെ നിരീക്ഷിക്കാം. 41 പൊതുമേഖലാ സ്ഥാപനങ്ങളെ ഏഴുവിഭാഗങ്ങളിലായി തിരിച്ച് 2030 ഓടെ എല്ലാ പൊതുമേഖലാസ്ഥാപനങ്ങളും ലാഭകരമാക്കാനുള്ള മാസ്റ്റർപ്ലാനും തയ്യാറാക്കി.

എം.എസ്.എം. ഇ - ക്ളിനിക്ക്

വകുപ്പിന്റെ മറ്റൊരു നേട്ടമാണ് ഇ - ക്ളിനിക്ക്. ഒരുവർഷം ഒരുലക്ഷം സംരംഭങ്ങളും നാലുലക്ഷം തൊഴിലവസരങ്ങളുമാണ് ലക്ഷ്യം. എം.എസ്.എം.ഇ മേഖലയിലെ സംശയനിവാരണത്തിനാണ് ഈ നൂതന ആശയം. എല്ലാ ജില്ലകളിലും ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്. 14 ജില്ലകളിലായി 168 പേരടങ്ങിയ പാനലിന്റെ സഹായം എല്ലാ സംരംഭകർക്കും ലഭിക്കും.

തൊഴിൽ സാദ്ധ്യതകൾ ഏറെ

ഒരു ലക്ഷത്തിലധികം പേർക്ക് തൊഴിൽ ലഭിക്കുന്ന കൊച്ചി ബാംഗ്ലൂർ വ്യവസായ ഇടനാഴിയ്‌ക്കായി 2220 ഏക്കർ ഭൂമി അതിവേഗം ഏറ്റെടുക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്.

കഴക്കൂട്ടത്തെ കിൻഫ്ര പാർക്കിൽ 75 കോടിയുടെ നിക്ഷേപപദ്ധതിക്ക് ഡിസൈൻ ടെക്‌നോളജി രംഗത്തെ ലോകോത്തര സ്ഥാപനങ്ങളിലൊന്നായ ടാറ്റാ എലക്സിയുമായി ധാരണാപത്രം ഒപ്പുവെച്ച് പത്തുമാസത്തിനകം കെട്ടിടം കൈമാറാൻ സർക്കാരിന് സാധിച്ചു. പദ്ധതിയിലൂടെ മൂന്ന് വർഷത്തിനുള്ളിൽ നാലായിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കാക്കനാട് കിൻഫ്ര ഇലക്ട്രോണിക് ആൻഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിൽ 1200 കോടി രൂപ ചെലവിൽ ഐ.ടി, ഐ.ടി.ഇ.എസ്, ഡാറ്റ പ്രോസസിംഗ് ക്യാംപസ് ആരംഭിക്കാനായി ടി.സി.എസ്സുമായി ധാരണാപത്രം ഒപ്പിട്ടു. പദ്ധതിയിലൂടെ 20,000 പേർക്ക് തൊഴിൽ ലഭിക്കും. റബ്ബർ അധിഷ്ഠിത മൂല്യവർദ്ധിത ഉത്‌പന്നങ്ങൾ പുറത്തിറക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനസർക്കാർ രൂപം നൽകിയ കേരള റബർ ലിമിറ്റഡ് വെള്ളൂരിൽ രജിസ്റ്റർ ചെയ്തു. കേരള പേപ്പർ പ്രൊഡക്‌ട്സ് ലിമിറ്റഡ് ഉദ്ഘാടനത്തിന് സജ്ജമായി. ഇതിലൂടെയും തൊഴിൽസാദ്ധ്യത സൃഷ്ടിക്കും.

കേരളത്തെ അടയാളപ്പെടുത്തി
ഇന്ത്യയുടെ വ്യാവസായിക ഭൂപടത്തിൽ കേരളം സ്വന്തം സ്ഥാനം അടയാളപ്പെടുത്തിയ വർഷമാണിത്. കേന്ദ്ര വ്യവസായ - വാണിജ്യമന്ത്രാലയം രാജ്യത്തെ വ്യവസായ പാർക്കുകളുടെ പ്രകടനം വിലയിരുത്തി തയ്യാറാക്കിയ റിപ്പോർട്ടിൽ കിൻഫ്രയുടെ കീഴിലുള്ള അഞ്ച് പാർക്കുകൾക്ക് ദേശീയാംഗീകാരം ലഭിച്ചു. സുസ്ഥിരവികസന സൂചികയിൽ വ്യവസായ വികസനം ഉൾപ്പെടെയുള്ള പരിഗണനാവിഷയങ്ങളിൽ ഉയർന്നനേട്ടം കൈവരിച്ച് ഒന്നാം സ്ഥാനം നിലനിറുത്തി. അടുത്ത നാലുവർഷം കൊണ്ട് കേരളത്തിനാകെ ഉണർവ് നൽകാൻ വ്യവസായ വകുപ്പ് സജ്ജമാണ്.

.....................................

ഒരു വർഷത്തിനിടയിൽ കേരളത്തിലെ വ്യവസായമേഖലയ്ക്ക് പുത്തനുണർവ്വ് നൽകുന്ന നിരവധി ചുവടുവയ്പ്പുകൾക്ക് ചുക്കാൻ പിടിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ട്. കൃത്യമായ ആസൂത്രണത്തോടെ രാജ്യത്തിനാകെ ബദലാകുന്ന രീതിയിൽ കേരളം ഉയർന്നുവരാനുള്ള പദ്ധതികൾ നടപ്പിലാക്കാനാണ് സർക്കാർ ശ്രമം.

പി രാജീവ്

വ്യവസായവകുപ്പ് മന്ത്രി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INDUSTRIES IN KERALA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.