തിരുവല്ല : റോട്ടറി ക്ലബ്ബ് ഒഫ് തിരുവല്ല ഈസ്റ്റ് " എന്റെ ഗ്രാമം " പദ്ധതിയുടെ ഭാഗമായി നവീകരിച്ച ചാത്തങ്കരി എസ്.എൻ.ഡി.പി ഹൈസ്കൂളിലെ കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക്ട് ഗവർണർ കെ.ശ്രീനിവാസൻ നിർവ്വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് സണ്ണി തോമസ് അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഗവർണർ മാത്യൂസ് കെ. ജേക്കബ്, സെക്രട്ടറി സനൽ ജി.പണിക്കർ, ഡിസ്ട്രിക്ട് പ്രോജക്ട് ചെയർമാൻ അഡ്വ.സതീഷ് ചാത്തങ്കരി, ഹെഡ്മിസ്ട്രസ് ഷീജാ ബോസ്, ശ്രീകുമാർ പിള്ള, കുര്യൻ ഫിലിപ്പ്, അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി പെൺകുട്ടികൾക്ക് പഠനോപകരണങ്ങൾ, യൂണിഫോം, സൈക്കിൾ എന്നിവ വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |