SignIn
Kerala Kaumudi Online
Thursday, 25 April 2024 9.12 PM IST

ഗൈനക്കോളജിസ്റ്റുകളുടെ സംസ്ഥാന സമ്മേളനത്തിന് കണ്ണൂരിൽ തുടക്കം

gynacology
കണ്ണൂർ നടന്ന ഗൈനക്കോളജിസ്റ്റുകളുടെ സംസ്ഥാന സമ്മേളനം കഥാകൃത്ത് ടി.പത്മനാഭൻ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ:ഗൈനക്കോളജിസ്റ്റുകളുടെ നാൽപ്പത്തിനാലാമത് സംസ്ഥാന സമ്മേളനം എ.കെ.സി.ഒ.ജി 2022 കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജിൽ തുടങ്ങി. കഥാകൃത്ത് ടി.പത്മനാഭൻ ഉദ്ഘാടനം ചെയ്തു.
'സുരക്ഷിതമായ സ്ത്രീത്വത്തിലേക്കുള്ള കടമ്പകൾ കടക്കുകയെന്നുള്ള ഈ വർഷത്തെ പ്രമേയത്തെ ആസ്പദമാക്കി നിരവധി പ്രഭാഷണങ്ങൾ നടന്നു.
ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ മാതൃമരണ നിരക്ക് എന്ന നിലയിലേക്കെത്താൻ കേരള ഗൈനക്കോളജി ഫെഡറേഷൻ, സംസ്ഥാനസർക്കാരുമായി ചേർന്ന് നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ച് ഡോ.വി.പി പൈലി സംസാരിച്ചു.കേരള ഫെഡറേഷൻ പ്രസിഡന്റ് ഡോ.എസ്.അജിത, സെക്രട്ടറി ഡോ. വേണുഗോപാൽ, വൈസ് പ്രസിഡന്റ് ഡോ.പി.വി ജോസ്, ഡോ.ഫെസ്സി ലൂയിസ് എന്നിവർ സംസാരിച്ചു.
കണ്ണൂർ ഗൈനക്കോളജി പ്രസിഡന്റ് ഡോ.പി.ഷൈജസ് സ്വാഗതവും സെക്രട്ടറി ഡോ.സിമി കുര്യൻ നന്ദിയും പറഞ്ഞു. ഇന്ന് രാവിലെ പത്തരയ്ക്ക് ആരോഗ്യമന്ത്രി വീണാജോർജ് സമ്മേളനത്തിൽ പ്രസംഗിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.