തിരുവനന്തപുരം: ഇത്തവണ തെക്ക് പടിഞ്ഞാറൻ കാലവർഷം 27ന് എത്തുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. നിലവിലെ സ്ഥിതി മാറിയാൽ 27ന് നാല് ദിവസം പിന്നോട്ടോ മുന്നോട്ടോ കാലവർഷം മാറും. 2021ൽ ജൂൺ മൂന്നിനും 2020ൽ ജൂൺ ഒന്നിനുമായിരുന്നു കാലവർഷം വന്നത്.
ദക്ഷിണ, മദ്ധ്യ ജില്ലകളിൽ മഴ കനക്കും
വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കും. മദ്ധ്യ, വടക്കൻ ജില്ലകളിൽ ശക്തമായ മഴ തെക്കൻ ജില്ലകളിലേക്കും വ്യാപിച്ചു. അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ദിവസവും ശക്തമാകുന്ന സാഹചര്യത്തിലാണ് ഇപ്പോൾ മഴ. തെക്കൻ ജില്ലകളിലെ മലയോര മേഖലകളിലും മഴ ശക്തമാകും. കേരള, ലക്ഷദീപ് തീരങ്ങളിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യ ബന്ധനം നിരോധിച്ചു.
യെല്ലോ അലർട്ട്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ഇവിടങ്ങളിൽ ലഭിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |