തിരുവനന്തപുരം: മന്ത്രി ആന്റണി രാജുവിനെതിരെ ജീവനക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രതികരിച്ച കെ.എസ്.ആർ.ടി.സി കണ്ടക്ടർക്കെതിരെ നടപടി. തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ കണ്ടക്ടർ രേഖ അന്തിക്കാടിനെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി ചാത്തന്നൂർ ഡിപ്പോയിലേക്ക് മാറ്റിയത്. ശമ്പളമുടക്കം സംബന്ധിച്ച് മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെയാണ് കണ്ടക്ടർ പ്രതികരിച്ചത്. ഇതേക്കുറിച്ച് സി.എം.ഡിക്ക് പരാതി ലഭിച്ചു. വകുപ്പുതല അന്വേഷണത്തിനൊടുവിലാണ് സ്ഥലം മാറ്റം. ഇടത് സംഘടനാപ്രവർത്തകയായ ഇവർക്കെതിരെയുള്ള നടപടി ഒഴിവാക്കാൻ സംഘടനാ നേതൃത്വം ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |