SignIn
Kerala Kaumudi Online
Saturday, 20 April 2024 8.12 AM IST

കുടിവെള്ള പദ്ധതികളുടെ അവലോകനം; എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു

d
കോട്ടക്കൽ നിയോജക മണ്ഡലത്തിലെ കുടിവെള്ള പദ്ധതികൾ അവലോകന ചെയ്യുന്നതിനും വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം

കോട്ടക്കൽ: കോട്ടക്കൽ നിയോജക മണ്ഡലത്തിലെ വിവിധ കുടിവെള്ള പദ്ധതികളുടെയും ജൽ ജീവൻ മിഷൻ പദ്ധതി പ്രവർത്തനവും അവലോകനം ചെയ്യുന്നതിനായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപന അദ്ധ്യക്ഷൻമാരും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും പങ്കെടുത്തു.
കോട്ടക്കൽ, വളാഞ്ചേരി നഗരസഭകളിൽ 'അമൃത് ' പദ്ധതി പ്രകാരം നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതികളുടെ പ്രാഥമിക കാര്യങ്ങൾ ചർച്ച ചെയ്തു. വളാഞ്ചേരി നഗരസഭ 32-ാം ഡിവിഷനിലേക്ക് ചോറ്റൂർ ചുള്ളിച്ചോല റോഡിലൂടെ പുതിയ പൈപ്പ് ലൈൻ നീട്ടുന്നതിനും വാട്ടർ അതോറിറ്റി പൈപ്പ് ഇടുന്ന ഭാഗങ്ങളിൽ റീസ്റ്റോർ ചെയ്യാനും തീരുമാനിച്ചു.
കുറ്റിപ്പുറം പഞ്ചായത്തിലെ പി.എച്ച് സെന്റർ മുക്കിപ്പീടിക റോഡ് നവീകരണത്തിന്റെ ഭാഗമായുള്ള ഡ്രൈനേജ് പ്രവൃത്തി നടക്കുന്ന ഭാഗത്ത് നിന്നും ബൾക്ക് വാട്ടർ സപ്ലൈ സ്‌കീം വിതരണ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി ത്വരിതപ്പെടുത്താൻ എം.എൽ.എ നിർദ്ദേശം നൽകി. എസ്.എൽ.ഇ.സിക്ക് പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തുകയിൽ നിന്നും 2.5 ലക്ഷം അടിയന്തരമായി അനുവദിക്കുന്നതിനും തീരുമാനിച്ചു.
ജൽ ജീവൻ മിഷൻ പദ്ധതി പ്രകാരം കുറ്റിപ്പുറം പഞ്ചായത്തിൽ 121.77 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്.
ഇതിന്റെ സർവേ നടപടികൾ പുരോഗമിച്ച് വരുന്നതായി അധികൃതർ അറിയിച്ചു. വാട്ടർ ടാങ്കിന് കിൻഫ്രയിൽ നിന്നും സ്ഥലം ലഭ്യമാക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തും.
മാറാക്കര പഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 2000 കുടുംബങ്ങൾക്ക് ഗാർഹിക കണക്ഷനുകൾ നൽകി. രണ്ടാം ഘട്ടത്തിൽ 5890 കുടുംബങ്ങൾക്ക് ഗാർഹിക കണക്ഷനുകൾ നൽകുകയും പൈപ്പ് ലൈൻ നീട്ടുകയും ചെയ്യുന്ന പ്രവൃത്തി പുരോഗമിച്ച് വരുന്നു. മൂന്നാം ഘട്ടത്തിൽ 1665 കുടുംബങ്ങൾക്ക് ഗാർഹിക കണക്ഷനുകൾ നൽകി പൈപ്പ് ലൈൻ നീട്ടുന്ന പ്രവൃത്തിയുടെ സർവേ പുരോഗമിച്ച് വരുന്നു.
പൊന്മള പഞ്ചായത്തിൽ ഒന്നാം ഘട്ടത്തിൽ പൈപ്പ് ലൈൻ നീട്ടലും നൽകേണ്ട 7106 കണക്ഷനുകളിൽ 2750 ഗാർഹിക കണക്ഷനുകളും നൽകിക്കഴിഞ്ഞു. രണ്ടാം ഘട്ടത്തിന്റെ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്.
എടയൂർ പഞ്ചായത്തിൽ പദ്ധതി പ്രകാരം നൽകേണ്ട 6961 ഗാർഹിക കണക്ഷനുകളിൽ 1988 കുടിവെളള കണക്ഷനുകൾ നൽകി. ഇരിമ്പിളിയം പഞ്ചായത്തിൽ നൽകേണ്ട 4195 കണക്ഷനുകളിൽ 2178 കണക്ഷനുകൾ പൂർത്തീകരിച്ചു.

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, വളാഞ്ചേരി നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ, കോട്ടക്കൽ നഗരസഭാ ചെയർപേഴ്സൺ ബുഷ്റ ഷബീർ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.