SignIn
Kerala Kaumudi Online
Saturday, 20 April 2024 3.53 AM IST

കഴിഞ്ഞ തവണ യു ഡി എഫിന്റെ മാത്രമല്ല എൽ ഡി എഫിന്റെ വോട്ടുകളും പിടിച്ചിട്ടുണ്ട്, തൃക്കാക്കരയിലെ രാഷ്ട്രീയ നിലപാട് കെജ്‌രിവാളുമായുള്ള ചർച്ചയ്ക്ക് ശേഷമെന്ന് സാബു എം ജേക്കബ്‌

sabu

കൊച്ചി: കഴിഞ്ഞ തവണ യു ഡി എഫ് വോട്ടുകൾ മാത്രമല്ല എൽ ഡി എഫ് വോട്ടുകളും പിടിച്ചിട്ടുണ്ടെന്ന് ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്. തൃക്കാക്കരയിലെ രാഷ്ട്രീയ നിലപാട് ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളുമായുള്ള ചർച്ചയ്ക്ക് ശേഷം അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കെ റെയിൽ പദ്ധതിയെയും സാബു ജേക്കബ് രൂക്ഷമായി വിമർശിച്ചു. 'സിൽവർ ലൈൻ പദ്ധതി ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. കെ റെയിൽ കേരളത്തെ രണ്ടായി വിഭജിക്കും. ആരുടെയൊക്കെയോ വാശിക്ക് വേണ്ടിയാണ് പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നത്.'-സാബു ജേക്കബ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

ട്വന്റി 20- ആം ആദ്മി ലയനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ഉണ്ടായിട്ടില്ലെന്നും സാബു ജേക്കബ് വ്യക്തമാക്കി. ഇന്ന് കൊച്ചിയിലെത്തുന്ന കെജ്‌‌രിവാൾ നാളെ കിഴക്കമ്പലത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രസംഗിക്കും. സമ്മേളനത്തിൽ​ 50,000 പേരെ പങ്കെടുപ്പിക്കുമെന്നും സാബു ജേക്കബ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SABU JACOB, TWENTY 20, ARVIND KEJRIWAL, LDF, UDF, THRIKKAKARA BY ELECTION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.