കുട്ടികളെക്കൊണ്ട് ഭക്ഷണം കഴിപ്പിക്കുക എന്നത് വളരെയേറെ ശ്രമകരമായ ജോലിയാണ്. ചില സാഹചര്യങ്ങളിൽ ഒന്നോ രണ്ടോ മണിക്കൂർ പിറകെ നടന്നാലായിരിക്കും അവർ കുറച്ചെങ്കിലും ആഹാരം കഴിക്കുക. ഇതിനായി മാതാപിതാക്കൾ പല അടവുകളും പുറത്തെടുക്കേണ്ടി വരും.
ഇനി തങ്ങളുടെ മകൻ അല്ലെങ്കിൽ മകൾ ഒരു ഭക്ഷണ പ്രേമിയാണെങ്കിലും മാതാപിതാക്കൾക്ക് തലവേദനയാണ്. പുറത്തുപോകുമ്പോഴും അർദ്ധരാത്രിയുമൊക്കെ ഇഷ്ടപ്പെട്ട ആഹാരം വേണമെന്ന് പറഞ്ഞ് വാശിപിടിക്കുകയും ചെയ്യും.
മിക്ക കുട്ടികളും തങ്ങൾക്ക് ഇഷ്ടമുള്ള ആഹാരം അവർക്ക് ഏറെ പ്രിയപ്പെട്ടവർക്ക് പോലും കൊടുക്കില്ല. അത്തരത്തിലുള്ള രസകരമായ ഒരു വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹോട്ടലിൽ കൊച്ചു പെൺകുട്ടിയുൾപ്പടെ കുറച്ച് പേർ ഭക്ഷണം കഴിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇതിനിടിനെ ഒരാൾ കുട്ടിയുടെ പ്ലേറ്റിൽ നിന്ന് ഫോർക്കുപയോഗിച്ച് ചിക്കൻ എടുക്കുന്നു. ഇത് കാണുമ്പോഴുള്ള അവളുടെ മുഖഭാവമാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. ഉടൻ തന്നെ ഫോർക്കിൽ നിന്ന് തന്റെ ചിക്കൻ എടുത്ത് പ്ലേറ്റിൽ വയ്ക്കുകയാണ് കുട്ടി.