SignIn
Kerala Kaumudi Online
Friday, 19 April 2024 5.59 AM IST

സത്യം പറഞ്ഞാൽ ആലിയ ഭട്ട് എന്നെ കോപ്പിയടിച്ചെന്നേ ഞാൻ പറയൂ; വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തിയ ഡയാന ഹമീദിനോട് എലീന പടിക്കലിന് പറയാനുള്ളത്

വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തി നടിയും മോഡലും അവതാരകയുമായ ഡയാന ഹമീദ്. കൗമുദി ടിവിയിലെ ഡേ വിത്ത് എ സ്റ്റാറിലൂടെയാണ് തന്റെ വിവാഹത്തെറിച്ച് നടി വെളിപ്പെടുത്തിയിരിക്കുന്നത്.

dayyana

അറേഞ്ച്‌ഡ് മാര്യേജ് ആണെന്ന് ഡയാന പറയുന്നു. ആള് കുടുംബ സുഹൃത്താണ്. ഒഫിഷ്യലി എൻഗേജ്മെന്റ് കഴിഞ്ഞിട്ടില്ല.വിവാഹം ഈ വർഷം അവസാനം ഉണ്ടാകുമെന്നും നടി വ്യക്തമാക്കി. എന്നാൽ വരന്റെ പേര് തത്ക്കാലം സസ്പെൻസാക്കിവച്ചിരിക്കുകയാണ് താരം.

വിവാഹത്തിന്റെ ഒരുക്കങ്ങളെക്കുറിച്ച് അവതാരകയായ എലീന പടിക്കൽ ഡയാനയോട് ചോദിച്ചു. ഇതിനിടയിൽ തന്റെ വിവാഹ വസ്ത്രത്തെക്കുറിച്ചും എലീന ഡയാനയോട് പറയുന്നുണ്ട്. 'ഇപ്പോൾ കോമൺലി കാണുന്നത് ആലിയ ഭട്ട് ട്രെൻഡാണ്. സത്യം പറഞ്ഞാൽ ആലിയ എന്നെ കോപ്പിയടിച്ചതാണ്. ട്രോളിനുള്ള വക ഞാൻ ആക്കീട്ടുണ്ട്. ആലിയ ഭട്ട് എന്നെ കോപ്പിയടിച്ചൂന്നേ പറയൂള്ളൂ. ഞാനും സിംപിൾ മെഹന്ദിയായിരുന്നു. ലെസ് മേക്കപ്പുമൊക്കെയായിരുന്നു.'- എലീന പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DAYYANA HAMEED, ALINA PADDIKKAL, DAY WITH A STAR
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.