ലക്നൗ: വിഘ്നങ്ങൾ നീക്കാൻ വീടുകളിൽ ഗോമൂത്രം തളിക്കുന്നത് നല്ലതാണെന്ന് ഉത്തർപ്രദേശ് മന്ത്രി. ഗോമൂത്രത്തിൽ ഗംഗാദേവി കുടിയിരിക്കുന്നുണ്ടെന്നും വാസ്തുദോഷമുൾപ്പെടെയുള്ള തടസങ്ങൾ ഗോമൂത്രം തളിക്കുന്നതിലൂടെ മാറുമെന്നുമാണ് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ധരംപാൽ സിംഗ് പറഞ്ഞത്.
ഫത്തേപൂരിൽ നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ചാണകത്തിൽ ലക്ഷ്മിദേവി വസിക്കുന്നുണ്ടെന്നും മന്ത്രി പ്രസ്താവന നടത്തി. തത്വശാസ്ത്രത്തിൽ ഡോക്ടറൽ ബിരുദം നേടിയ വ്യക്തിയാണ് ധരംപാൽ സിംഗ്.
അതേസമയം, സംസ്ഥാനത്ത് പശുസരംക്ഷണ കേന്ദ്രങ്ങളുടെ വികസനത്തിനായി സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഗോസംരക്ഷണത്തിനായി നിർമിച്ച രക്ഷാകേന്ദ്രങ്ങളിൽ പശുക്കൾ നേരിടുന്ന ദുരവസ്ഥ ഏറെ വിവാദമായ സാഹചര്യത്തിലാണ് മന്ത്രിയുടെ മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |