കൊച്ചി: തട്ടിപ്പുകേസിൽ പിടിയിലായ മോൻസൺ മാവുങ്കലിന്റെ പുരാവസ്തു മ്യൂസിയം സന്ദർശിച്ചതുമായി ബന്ധപ്പെട്ട് നടൻ മോഹൻലാലിന് ഇഡി നോട്ടീസ്. പുരാവസ്തുക്കളുടെ മറവിൽ മോൻസൺ കള്ളപ്പണ ഇടപാട് നടത്തിയിരുന്നതായി കണ്ടെത്തിയിരുന്നു. അടുത്തയാഴ്ച നേരിട്ട് ഹാജരായി മറുപടി നൽകണമെന്ന് മോഹൻലാലിന് അയച്ച നോട്ടീസിൽ നിർദ്ദേശിക്കുന്നു. വ്യാജ പുരാവസ്തു തട്ടിപ്പ്കേസിൽ നിലവിൽ ജയിൽ ശിക്ഷ അനുഭവിക്കുകയാണ് മോൻസൺ.
മോൻസണിന്റെ കലൂരിലുള്ള വീട്ടിൽ മോഹൻലാൽ എത്തിയിരുന്നതായി ഇഡിക്ക് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. മോൻസണുമായി അടുത്ത ബന്ധമുള്ള മറ്റൊരു നടനാണ് മോഹൻലാലിനെ ഇവിടെ എത്തിച്ചതെന്നും അന്വേഷണത്തിൽ ഇഡി കണ്ടെത്തിയിരുന്നു. മോൻസൺ കേസിന് പുറമേ മറ്റൊരു കേസിലും മോഹൻലാലിന്റെ മൊഴി എടുത്തേക്കുമെന്നാണ് ലഭിക്കുന്ന വിവരം.