നിരഞ്ജ് മണിയൻപിള്ളയെ നായകനാക്കി സാജൻ ആലുംമൂട്ടിൽ സംവിധാനം ചെയ്യുന്ന വിവാഹ ആവാഹനം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചാന്ദ് സ്റ്റുഡിയോ, കാർമിക് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ മിഥുൻ ആർ ചന്ദ്, സാജൻ ആലുംമൂട്ടിൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ പുതുമുഖ താരം നിതാരയാണ് നായിക. സാമൂഹിക ആക്ഷേപഹാസ്യ ചിത്രം എന്നു ഒാർമ്മപ്പെടുത്തുന്നതാണ് പോസ്റ്റർ .അജു വർഗീസ്, പ്രശാന്ത് അലക്സാണ്ടർ, സുധി കോപ്പ, സാബുമോൻ, സന്തോഷ് കീഴാറ്റൂർ, രാജീവ് പിള്ള, ബാലാജി ശർമ, ഷിൻസ് ഷാൻ, ഫ്രാങ്കോ, സ്മൃതി, നന്ദിനി എന്നിവരാണ് മറ്റ് താരങ്ങൾ. സംവിധായകനോടൊപ്പം സംഗീത് സേനനും ചേർന്ന് സംഭാഷണം ഒരുക്കിയ ചിത്രത്തിന്റെ കഥ, തിരക്കഥ നിതാരയുടേതാണ്. വിഷ്ണു പ്രഭാകർ ഛായാഗ്രഹണം നിർവഹിക്കുന്നു . ജൂൺ മാസത്തിൽ പ്രദർശനത്തിന് എത്തും.പി.ആർ.ഒ പി.ശിവപ്രസാദ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |