കന്നട ചിത്രം പിങ്ക് നോട്ട് ആരംഭിച്ചു
അഭിനയജീവിതത്തിൽ ആദ്യമായി ഭാവന ഇരട്ടവേഷത്തിൽ. പിങ്ക് നോട്ട് എന്ന കന്നട ചിത്രത്തിലൂടെയാണ് ഭാവന ഇരട്ടവേഷത്തിലെത്തുന്നത്. ഒരേപോലുള്ള ഇരട്ട സഹോദരിമാരെയാണ് ചിത്രത്തിൽ ഭാവന അവതരിപ്പിക്കുന്നത്. കുടുംബ ബന്ധത്തിനു പ്രാധാന്യം നൽകുന്ന ചിത്രം ജി.എൻ. രുദ്രേഷ് സംവിധാനം ചെയ്യുന്നു. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന് ജാസി ഗിഫ്റ്റ് സംഗീതസംവിധാനം ഒരുക്കുന്നു.അതേസമയം ജാക്കി ആണ് ഭാവനയുടെ ആദ്യ കന്നട ചിത്രം. വിഷ്ണു വർദ്ധന, ടോപ്പിവാല, റോമിയോ, മൈത്രി, മുകുന്ദ മുറെ, ചൗക്കാ, ഇൻസ്പെക്ടർ വിക്രം, ശ്രീകൃഷ്ണ അറ്റ് ജി മെയിൽ ഡോക് കോം, ഗോവിന്ദ ഗോവിന്ദ, ബജരംഗി 2 എന്നിവയാണ് മറ്റു കന്നട ചിത്രങ്ങൾ. അഞ്ചുവർഷത്തിനുശേഷം മലയാളത്തിലേക്ക് മടങ്ങിവരവിന് ഒരുങ്ങുകയാണ് ഭാവന. ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ! എന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ആദിൽ മൈമൂനത്ത് അഷ്റഫാണ്. ഷറഫുദ്ദീനും ഭാവനയുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. സഹോദരി - സഹോദര ബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. 2017ൽ റിലീസ് ചെയ്ത ആദം ജോൺ ആണ് മലയാളത്തിൽ ഭാവന അവസാനമായി അഭിനയിച്ച ചിത്രം.ജിനു. വി.ഏബ്രഹാം സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജാണ് നായകൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |