SignIn
Kerala Kaumudi Online
Thursday, 25 April 2024 7.00 AM IST

സഹപാഠികളുടെ കൂട്ടായ്മയിൽ സനീഷിന് സ്നേഹ വീട്

snehaveed
പടിയൂർ ഗവ.എച്ച്.എസ്.എസിലെ പ്ളസ് വൺ വിദ്യാർത്ഥി വി.സനീഷിന് വേണ്ടി നിർമ്മിച്ച സ്നേഹവീട്

കണ്ണൂർ:പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം നാഷണൽ സർവ്വീസ് സ്കീം നടപ്പാക്കുന്ന സഹപാഠിക്കൊരു സ്നേഹ വീടിൽ ഉൾപ്പെടുത്തി പടിയൂർ ഗവ.എച്ച്.എസ്.എസിലെ പ്ളസ് വൺ വിദ്യാർത്ഥി വി.സനീഷിന് വേണ്ടി നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറ്റം 17ന് വൈകുന്നേരം നാലുമണിക്ക് കെ.കെ.ശൈലജ എം.എൽ.എ നിർവഹിക്കുമെന്ന് പ്രിൻസിപ്പൽ ടി.എം. രാജേന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ അദ്ധ്യക്ഷത വഹിക്കും.

പടിയൂർ മാങ്കുഴി എന്ന സ്ഥലത്ത് പ്ലാസ്റ്റിക് ഷീറ്റിട്ട ഒറ്റു മുറി വീട്ടിലായിരുന്നു സനീഷും മാതാപിതാക്കളും നേരത്തെ താമസിച്ചിരുന്നത്. അദ്ധ്യാപകർ വീട് സന്ദർശിച്ചപ്പോഴാണ് ദുരിതാവസ്ഥ കണ്ടത്.

ഇതേ തുടർന്നാണ് സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റ് വീട് നിർമ്മാണത്തിന് തീരുമാനമെടുത്തത്.

700 ച. അടി വിസ്തീർണമുള്ള രണ്ട് കിടപ്പ് മുറിയും ഹാളും അടുക്കളയുമടങ്ങുന്ന വീട് 93 ദിവസം കൊണ്ടാണ് പണിപൂർത്തിയാക്കിയത്. ആവശ്യമായ അഞ്ച് സെന്റ് സ്ഥലം ബന്ധുവാണ് നൽകിയത്.

വാർത്താ സമ്മേളനത്തിൽ പി.ടി.എ പ്രസിഡൻ്റ് വി.വി. രാജീവ്, എം നൗഷജ, അറ്റ്ലിൻ വി.ടി എന്നിവരുംപങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.