പയ്യന്നൂർ : സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി കാർഷികമേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കുക, കാർഷിക സംസ്കൃതി തിരിച്ചു പിടിക്കുക എന്നീ ലക്ഷ്യത്തോടെ പയ്യന്നൂർ നഗരസഭ, കൃഷിഭവന്റെ നേതൃത്വത്തിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിൽ കാനായി സൗത്തിൽ തരിശുനിലത്ത് പച്ചക്കറി കൃഷി ഇറക്കി. ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ജയ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ കെ.സുനീഷ് , അസിസ്റ്റന്റ് കൃഷി ഓഫീസർ പി.ഗീത,കൃഷി അസിസ്റ്റന്റ് പി.കെ.സജിത്ത് , പി.റസീയ , പാടശേഖര സമിതി സെക്രട്ടറി കെ.വി.രാജീവൻ , പി.വി. കരുണാകരൻ, മനോജ് സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |