പത്തനംതിട്ട : എന്റെ കേരളം പ്രദർശന വിപണനമേളയിലെ തൽസമയ സേവനങ്ങൾ ജനങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. വിവിധ വകുപ്പുകളാണ് ജനഹിതമറിഞ്ഞ് സേവനങ്ങൾ തൽസമയം സ്റ്റാളുകളിൽ സൗജന്യമായി ഒരുക്കിയിരിക്കുന്നത്.
മൃഗസംരക്ഷണം, ഫിഷറീസ്, ഐ ടി മിഷൻ, മോട്ടോർവെഹിക്കിൾ, ബി.എസ്.എൻ.എൽ, രജിസ്ട്രേഷൻ, നാഷണൽ എംപ്ലോയിമെന്റ് സർവീസ്, കേരള ഇലക്ട്രിസിറ്റി ബോർഡ്, കുടുംബശ്രീ, യുവജനക്ഷേമ ബോർഡ്, മോട്ടോർ തൊഴിലാളി ക്ഷേമനിധിബോർഡ്, നഗരസഭ, വനിതാശിശുവികസന വകുപ്പ്, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ, തിരഞ്ഞെടുപ്പ് വിഭാഗം, ജില്ലാ സ്പോർട്സ് കൗൺസിൽ, പിന്നാക്ക വിഭാഗ കോർപ്പറേഷൻ, പട്ടിക വർഗ സഹകരണസംഘം, സപ്ലൈകോ, വനിതാ വികസനകോർപ്പറേഷൻ എന്നീ വകുപ്പുകളുടെ സ്റ്റാളുകളിൽ സേവനം തേടിയെത്തുവരുടെ തിരക്ക് വർദ്ധിക്കുകയാണ്.
അക്ഷയാസേവനങ്ങളെല്ലാം സൗജന്യമായി ഐടി മിഷന്റെ സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ ആധാർ, പുതിയ ആധാർ എൻറോൾമെന്റ്, അഞ്ചും , 15 ഉം വയസുള്ള കുട്ടികളുടെ നിർബന്ധിത ബയോമെട്രിക് അപ്ഡേഷൻ, ആധാറിൽ തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്തുന്നതിനുള്ള സൗകര്യം എന്നിവ ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |