SignIn
Kerala Kaumudi Online
Thursday, 25 April 2024 3.46 AM IST

പ്രീമെട്രിക് ഹോസ്റ്റലിലേക്ക് അപേക്ഷ ക്ഷണിച്ചു

hostel

പത്തനംതിട്ട : പട്ടികജാതി വികസനവകുപ്പിന്റെ അധീനതയിൽ അടൂർ കരുവാറ്റയിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് ഈ അദ്ധ്യയനവർഷം 5 മുതൽ10 വരെയുള്ള ക്ലാസുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് പട്ടികജാതി വിദ്യാർത്ഥിനികളുടെ രക്ഷകർത്താക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കുട്ടികൾക്ക് ഹോസ്റ്റലിൽ ട്യൂഷൻ സംവിധാനം, ലൈബ്രറി സൗകര്യം, രാത്രികാല പഠന സേവനത്തിനായി റസിഡൻഷ്യൽ ട്യൂട്ടർമാരുടെ സേവനം, മാനസിക ആരോഗ്യ സംരക്ഷണത്തിനായി കൗൺസലിംഗ്, കൃത്യമായ ഇടവേളകളിൽ വൈദ്യപരിശോധന, മെനു അനുസരിച്ചുള്ള സമീകൃതാഹാരം, സൗജന്യമായി യൂണിഫോം, നൈറ്റ്ഡ്രസ്, പഠനോപകരണങ്ങൾ, പോക്കറ്റ്മണി, യാത്രാക്കൂലി എന്നിവ ലഭിക്കും. അപേക്ഷകർ കുട്ടിയുടെ ജാതി, വരുമാന സർട്ടിഫിക്കറ്റുകളും മുൻ വർഷം പഠിച്ചിരുന്ന സ്‌കൂളിൽ നിന്നുള്ള മാർക്ക് ലിസ്റ്റിന്റെ പകർപ്പ്, തിരിച്ചറിയൽരേഖ, പാസ്‌പോർട്ട് സൈസ്‌ഫോട്ടോ എന്നിവ സഹിതം പറക്കോട് ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം 20. ഫോൺ: 9633003346.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.