SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.08 AM IST

ദേവസഹായം പിളളയുടെ വിശുദ്ധപദവി ആഘോഷങ്ങൾക്ക് കൊടിയേറി

kodiyett

നെയ്യാറ്റിൻകര: തെക്കിന്റെ കൊച്ച് പാദുവ എന്നറിയപ്പെടുന്ന കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിൽ വാഴ‌്ത്തപ്പെട്ട ദേവസഹായം പിളളയുടെ വിശുദ്ധപദവി ആഘോഷങ്ങൾക്ക് ഭക്തിനിർഭരമായ തുടക്കം. ഇടവക വികാരി ഫാ. ജോയ് മത്യാസ് കൊടിയേറ്റ് കർമ്മം നിർവഹിച്ചു. തീർത്ഥാടന കേന്ദ്രമായ കൊച്ചുപളളിയിലെ വിശുദ്ധ അന്തോണീസിന്റെ തിരുസ്വരൂപം ദേവസഹായം പിളള സമർപ്പിച്ചതായാണ് ചരിത്രം. രക്തസാക്ഷിയായി വാഴ്ത്തപ്പെട്ട ദേവസഹായം പിളളയുടെ സ്മരണയ്ക്കായി നടത്തുന്ന രക്തദാന നേർച്ചയുടെ ഉദ്ഘാടനം നെയ്യാറ്റിൻകര രൂപതാ വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ് നിർവഹിച്ചു. തുടർന്ന് നടന്ന സമൂഹ ദിവ്യബലിക്ക് തിരുവനന്തപുരം അതിരൂപതാ വികാരി ജനറൽ മോൺ സി. ജോസഫ് മുഖ്യ കാർമ്മികത്വം വഹിച്ചു. വിശുദ്ധപദവി പ്രഖ്യാപന ദിനമായ ഇന്ന് രാവിലെ 8.30ന് കൊല്ലം മുൻ ബിഷപ്പ് സ്റ്റാൻലി റോമന്റെ മുഖ്യ കാർമ്മികത്വത്തിൽ ദിവ്യബലി നടക്കും.

അതേസമയം, പാളയം സെന്റ് ജോസഫ് മെട്രോപൊളിറ്റൻ ദേവാലയത്തിൽ നിന്ന് ദേവസഹായം പിളളയുടെ തിരുശേഷിപ്പും തിരുസ്വരൂപവും വഹിച്ചുളള വാഹനപ്രദക്ഷിണം കത്തീഡ്രൽ വികാരി ഫാ. നിക്കോളാസ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് പളളിയങ്കണത്തിൽ വത്തിക്കാനിൽ നിന്നുളള വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ തത്സമയ സംപ്രേഷണവുമുണ്ടാകും. വൈകിട്ട് 5ന് നടക്കുന്ന സമൂഹ ദിവ്യബലിക്ക് മോൺ. റൂഫസ് പയസലിൻ മുഖ്യകാർമ്മികനാവും. തിങ്കളാഴ്ച വൈകിട്ട് 6ന് സമൂഹ ദിവ്യബലിക്ക് ഫാ. ലെനിൽ ഫെർണാണ്ടസും തിരുനാളിന്റെ സമാപന ദിനമായ ചൊവ്വാഴ്ച രാവിലെ 10ന് നടക്കുന്ന ദിവ്യബലിക്ക് ഇടവക വികാരി ഫാ. ജോയി മത്യാസും മുഖ്യ കാർമ്മികത്വം വഹിക്കും.

വൈകിട്ട് 5ന് ദേവസഹായം പിളളയുടെ തിരുസ്വരൂപവും വഹിച്ചുളള പ്രദക്ഷിണം, 6ന് തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ ഡോ. ആർ. ക്രിസ്തുദാസ് മുഖ്യകാർമ്മികത്വം വഹിക്കുന്ന പൊന്തിഫിക്കൽ ദിവ്യബലി എന്നിവ നടക്കും. 7.30 ന് നടക്കുന്ന പൊതുസമ്മേളനം സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ കെ. ആൻസലൻ, എം. വിൻസെന്റ്, ജി. സ്റ്റീഫൻ, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനാവൂർ നാഗപ്പൻ, ശാന്തിഗിരി മഠാധിപതി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഇമാം പാച്ചല്ലൂർ അബ്ദുൾ സലീം മൗലവി, പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ, ചെങ്കൽ രാജശേഖരൻനായർ, ജോസ് ഫ്രാങ്ക്ളിൻ തുടങ്ങിയവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DEVASAHAYAM PILLA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.