SignIn
Kerala Kaumudi Online
Thursday, 25 April 2024 6.08 AM IST

ശില്പയ്ക്ക് സ്വാന്തനമേകാൻ കൈത്താങ്ങുമായി നാട്ടുകാർ

photo
ശില്പ സുമേഷ്

യുവതിയുടെ ചികിത്സയ്ക്കായി നാടൊന്നിക്കുന്നു
ആലപ്പുഴ: ഇരുവൃക്കകളും തകരാറിലായ യുവതിയുടെ ചികിത്സയ്ക്കായി നാടൊന്നിക്കുന്നു. ആര്യാട് പഞ്ചായത്ത് 16ാം വാർഡിൽ തുമ്പോളി തൈപറമ്പിൽ ശില്പ സുമേഷി (ആതിര​-32) ന്റെ ചികിത്സയ്ക്കായാണ് ഇന്നും 22നുമായി സഹായസമിതിയുടെ നേതൃത്വത്തിൽ തുക സ്വരൂപിക്കുന്നത്.

ശില്പയുടെ മാതാവ് വൃക്ക നൽകാൻ തയ്യാറാണ്. ചികിത്സയ്ക്കായി 10 ലക്ഷം രൂപയോളം ചെലവ് വരും.

ഭർത്താവ് കൽപ്പണിക്കാരനായ സുമേഷും നാല് വയസുള്ള മകളും രോഗികളായ മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തിന് ഈ തുക കണ്ടെത്തുക സാധ്യമല്ലാത്ത അവസ്ഥയാണ്. തുടർന്നാണ് പി.പി.ചിത്തരഞ്ജൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.സംഗീത, ആര്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ബിജുമോൻ എന്നിവർ രക്ഷാധികാരികളും ആര്യാട് ഗ്രാമപഞ്ചായത്ത് അംഗം മിനി ജോസഫ് ചെയർപേഴ്‌സണും ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ.പ്രകാശ്ബാബു ജനറൽ കൺവീനറും വി.എ.സുധീന്ദ്രൻ, സി.ആർ.വിഷ്ണു എന്നിവർ കൺവീനർമാരും പി.എസ്.സുധിരാജ് ഖജാൻജിയും ആയി സഹായനിധി രൂപീകരിച്ചത്. ഇന്ന് ആര്യാട് പഞ്ചായത്തിലെ 15, 16, 17 വാർഡുകളിലും ആലപ്പുഴ നഗരസഭയിലെ തുമ്പോളി, കൊമ്മാടി വാർഡുകളിലും 22ന് മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ 11, 12 വാർഡുകളിലും മംഗലം മുനിസിപ്പൽ വാർഡിലും ചികിത്സയ്ക്കായി തുക സമാഹരിക്കും. സഹായനിധിക്കായി അക്കൗണ്ടും ആരംഭിച്ചു. അക്കൗണ്ട് നമ്പർ: 039022010000556. ഐ.എഫ്.എസ്.സി: UBIN 0903906.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.