നെടുമ്പാശ്ശേരി: ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ കൊച്ചിയിലെത്തി. ഇന്നലെ വൈകിട്ട് 7.20ഒാടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ അദ്ദേഹം പുറത്ത് കാത്തുനിന്ന നൂറുകണക്കിന് ആം ആദ്മി പ്രവർത്തകരെ കൈവീശി അഭിവാദ്യം ചെയ്ത ശേഷം താമസസ്ഥലമായ വെല്ലിംഗ്ടൺ ഐലൻഡിലെ താജ് മലബാർ ഹോട്ടലിലേക്ക് പോയി.
പാർട്ടി ദേശീയ നിരീക്ഷകൻ എൻ. രാജ, സംസ്ഥാന കൺവീനർ പി.സി. സിറിയക്, സെക്രട്ടറി പത്മനാഭൻ ഭാസ്കരൻ, ട്രഷറർ പി.കെ. മുസ്തഫ എന്നിവരുടെ നേതൃത്വത്തിൽ കെജ്രിവാളിനെ സ്വീകരിച്ചു. ട്വിന്റി 20 നേതാവ് സാബു ജേക്കബും സ്വീകരിക്കാനെത്തിയിരുന്നു. പി.സി. സിറിയക്, സാബു ജേക്കബ് എന്നിവർ കെജ്രിവാളിന്റെ വാഹനത്തിലാണ് ഹോട്ടലിലേക്ക് പോയത്.
ഇന്ന് രാവിലെ സംസ്ഥാനത്തെ പാർട്ടി നേതാക്കളുടെ യോഗം നടക്കും. തുടർന്ന് മെമ്പർഷിപ്പ് കാമ്പെയിൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് കിഴക്കമ്പലത്ത് നടക്കുന്ന ട്വിന്റി 20 പൊതുയോഗത്തിൽ കെജ്രിവാൾ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |