കൊട്ടാരക്കര: പാലക്കാട്ട് 18 മുതൽ 22 വരെ നടക്കുന്ന കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക വഹിച്ചുള്ള ജാഥയ്ക്ക് കൊട്ടാരക്കരയിൽ തുടക്കമായി.
കൊട്ടാരക്കരയിലെ ബി. രാഘവൻ സ്മൃതി മണ്ഡപത്തിൽ മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ ജാഥാ ക്യാപ്ടനും കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ എ.ഡി. കുഞ്ഞച്ചന് പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു. കെ.എസ്.കെ.ടി.യു ജില്ലാ പ്രസിഡന്റ് പി.വി. സത്യൻ അദ്ധ്യക്ഷനായി. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.രാജഗോപാൽ, ജില്ലാ സെക്രട്ടറി എസ്.സുദേവൻ തുടങ്ങിയവർ സംസാരിച്ചു. സംഘാടകസമിതി കൺവീനർ കെ.ഹർഷകുമാർ സ്വാഗതവും വി.കമലഹാസൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |