കൊല്ലം: ക്വയിലോൺ മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്സിന്റെ 79, 80, 81 വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നാളെ വൈകിട്ട് 5ന് ടി.നസിറുദ്ദീൻ നഗറിൽ (ചേംബർ ഹാൾ) ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്യും. ചേംബർ പ്രസിഡന്റ് എസ്. രമേഷ് കുമാർ ടി.എം.എസ് മണി അദ്ധ്യക്ഷനാകും. ജനറൽ സെക്രട്ടറി ജി.ഗോപകുമാർ മുഖ്യപ്രഭാഷണവും ട്രഷറർ എസ്.കബീർ, വൈസ് പ്രസിഡന്റുമാരായ ബി.രാജീവ്, ഡോ.കെ.രാമഭദ്രൻ, എൻ.രാജീവ്, ജില്ലാ സെക്രട്ടറി എ.അൻസാരി, ആർ.ചന്ദ്രശേഖരൻ, ടി.എസ്. ബാഹുലേയൻ, എം.എച്ച്. നിസാമുദ്ദീൻ എന്നിവർ സംസാരിക്കും. ചേംബർ ജനറൽ സെക്രട്ടറി നേതാജി.ബി.രാജേന്ദ്രൻ സ്വാഗതവും സെക്രട്ടറി എ.വെങ്കിടേശൻ വാർഷിക റിപ്പോർട്ടും ട്രഷറർ ആന്റണി റോഡ്രിക്സ് വരവ് ചെലവ് കണക്കും അവതരിപ്പിക്കും. തുടർന്ന് ഭരണസമിതി തിരഞ്ഞെടുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |