SignIn
Kerala Kaumudi Online
Tuesday, 16 April 2024 2.06 PM IST

വരവേൽക്കാൻ വിദ്യാലയങ്ങൾ

school

കൊല്ലം: കൊവിഡ് ഭീതി ഒഴിഞ്ഞ ആശ്വാസത്തിൽ പുതിയ അദ്ധ്യയന വർഷത്തെ വരവേൽക്കാൻ സ്കൂളുകളിൽ ഒരുക്കങ്ങൾ ആരംഭിച്ചു. ഓൺ ലൈൻ ക്ളാസുകൾക്ക് ഇടവേള നൽകി വിദ്യാർത്ഥികൾ ക്ളാസ് മുറികളിലെത്തുന്നത് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ്.

മേയ് 28ന് മുമ്പ് ക്രമീകരണങ്ങൾ പൂർത്തിയാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. കൊവിഡ് ഭീതി അകന്നെങ്കിലും മാസ്കും സാമൂഹിക അകലവും തുടരണം. പുതിയ കെട്ടിടങ്ങളുടെ നിർമ്മാണവും അറ്റകുറ്റപ്പണികളും വേഗത്തിൽ പൂർത്തിയാക്കുകയാണ് പ്രധാനം.

സ്കൂൾ ബസുകളുടെ അറ്റകുറ്റപ്പണികളും സ്കൂൾ പരിസരങ്ങളുടെ ശുചീകരണവും സമയബന്ധിതമായി നടത്തേണ്ടതുണ്ട്. അദ്ധ്യാപകർക്കുള്ള പരിശീലനം ആരംഭിച്ചു. എൽ.പി വിഭാഗം ആദ്യ ബാച്ചിന്റെയും യു.പി വിഭാഗം രണ്ടാം ബാച്ചിന്റെയും പരിശീലനം 16ന് ആരംഭിക്കും.

രക്ഷിതാക്കൾക്ക് ചെലവേറും

രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം സ്കൂളിലേക്ക് പോകുന്ന മക്കൾക്കായി വസ്ത്രങ്ങൾ, ബാഗ്, കുട, ടിഫിൻ ബോക്സ് എന്നിവ പുതുതായി വാങ്ങണം. നിരക്ക് വർദ്ധനവിൽ നട്ടം തിരിയുന്ന സാധാരണക്കാരായ രക്ഷിതാക്കൾക്ക് വലിയ ബാദ്ധ്യതയാവും പുതിയ അദ്ധ്യയന വർഷാരംഭം.

പാഠപുസ്തക വിതരണം ആരംഭിച്ചു

1. ജില്ലയിൽ ഇതുവരെ 8 ലക്ഷം പാഠപുസ്തകങ്ങൾ വിതരണം ചെയ്തു

2. ഒന്ന് മുതൽ 10 വരെ ക്ളാസുകളിൽ 18 ലക്ഷം പുസ്തകങ്ങളാണ് വേണ്ടത്

3. ഒന്ന് മുതൽ 8 വരെ ക്ളാസുകളിൽ പാഠപുസ്തകം സൗജന്യം

4. 25ന് മുമ്പ് പാഠപുസ്കക വിതരണം പൂർത്തിയാക്കാനാണ് ശ്രമം

5. 12 വിദ്യാഭ്യാസ ഉപജില്ലകളിലെ 294 സ്കൂൾ സൊസൈറ്റികൾ വഴി വിതരണം

6. കുടുംബശ്രീ ജില്ലാ മിഷനാണ് മൂന്ന് വർഷമായി ചുമതല

സ്കൂളുകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് നിർബന്ധം

2. സ്കൂൾ ബസുകളും ഫിറ്റ്നസ് സർട്ടിഫിക്കറ്റെടുക്കണം

3. പാചക തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ്

സ്കൂൾ പരിസരം ശുചീകരിച്ച് കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി നടത്തണം. സ്കൂളുകളിലെ ഒഴിവുകളിൽ ദിവസ വേതനത്തിന് നിയമനം നടത്തണം.

സുബിൻ പോൾ

വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.