SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.15 AM IST

ലോകത്തെ ഏറ്റവും നീളമേറിയ തൂക്കുപാലം തുറന്നു

bridge

പ്രാഗ് : ഒരു പർവതത്തിൽ നിന്ന് മറ്റൊരു പർവതത്തിലേക്കുള്ള യാത്ര. അതും അഗാതമായ താഴ്‌വരയുടെ മുകളിലൂടെ. സാഹസികത ഇഷ്ടപ്പെടുന്നവർക്കായി വടക്ക് കിഴക്കൻ ചെക്ക് റിപ്പബ്ലിക്കിലെ ഡോൽനി മൊറാവ വെക്കേഷൻ റിസോർട്ടിൽ ലോകത്തെ ഏറ്റവും നീളമേറിയ തൂക്കു പാലം തുറന്നിരിക്കുകയാണ്. ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിൽ നിന്ന് രണ്ടര മണിക്കൂർ യാത്ര ചെയ്താൽ പോളണ്ട് അതിർത്തിയോട് ചേർന്ന ഇവിടെ എത്താം.

രണ്ട് വർഷങ്ങൾക്ക് മുന്നേ നിർമ്മാണം ആരംഭിച്ച ' സ്കൈ ബ്രി‌ഡ്ജ് 721 " എന്ന ഈ പാലം വെള്ളിയാഴ്ചയാണ് ഔദ്യോഗികമായി തുറന്നത്. 2,365 അടിയാണ് പാലത്തിന്റെ നീളം. താഴ്‌വരയിൽ നിന്ന് 312 അടി ഉയരത്തിലാണ് സ്കൈ ബ്രി‌ഡ്ജ് സ്ഥിതി ചെയ്യുന്നത്.

സമുദ്ര നിരപ്പിൽ നിന്ന് 1,110 മുതൽ 1,116 മീറ്റർ വരെ ഉയരത്തിലാണിത്. ഭയപ്പെടുത്തുന്നതാണെങ്കിലും ആവേശം നിറഞ്ഞ അനുഭവമാണ് സ്കൈ ബ്രി‌ഡ്ജിൽ കാത്തിരിക്കുന്നത്. കേബിൾ കാറിലൂടെയാണ് സഞ്ചാരികൾക്ക് തൂക്കുപാലത്തിൽ കയറാനാവുക. ഒരു വശത്ത് കൂടി മാത്രമേ സന്ദർശകരെ നടക്കാൻ അനുവദിക്കൂ. 1.2 മീ​റ്റർ വീതിയുള്ള പാലത്തിന്റെ മറുവശത്ത് കാട്ടിലേക്ക് നയിക്കുന്ന നടപ്പാതയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.