തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്തറ്റിക് സ്റ്റേഡിയത്തിൽ ആരംഭിച്ച 66ാമത് സംസ്ഥാന സീനിയർ അത്ലറ്റിക്സ് മീറ്റിന്റെ ആദ്യ ദിനത്തെ മത്സരങ്ങൾ അവസാനിക്കുമ്പോൾ 95 പോയിന്റുകൾ കരസ്ഥമാക്കി പാലക്കാട് ജില്ല ഒന്നാം സ്ഥാനത്തെത്തി. 24 ഫൈനൽ മത്സരങ്ങൾ പൂർത്തിയാവുമ്പോൾ പാലക്കാടിന്റെ അക്കൗണ്ടിലുള്ളത് നാല് സ്വർണവും അഞ്ച് വെള്ളിയും നാല് വെങ്കലവുമാണ്. ആദ്യ ദിനത്തിൽ നാല് പുതിയ മീറ്റ് റെക്കാഡുകൾ പിറന്നു.
അഞ്ച് സ്വർണവും ആറ് വെള്ളിയും മൂന്ന് വെങ്കലവും നേടി 87 പോയിന്റുള്ള എറണാകുളമാണ് രണ്ടാം സ്ഥാനത്ത്. കോട്ടയം മൂന്നാം സ്ഥാനത്തുമുണ്ട്.
പുരുഷൻമാരുടെ 100 മീറ്ററിൽ ഒന്നാമതെത്തിയ ടി.മിഥുൻ മീറ്റിലെ വേഗമേറിയ താരമായി. എ.പി ഷീൽഡ വനിതകളിൽ വേഗമേറിയ താരമായി.
വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ കോഴിക്കോടിന്റെ അപർണ റോയ് (13.82 സെക്കൻഡ്) സ്വന്തം പേരിലുണ്ടായിരുന്ന മീറ്റ് റെക്കോഡ്തിരുത്തി.വനിതാ ലോംഗ് ജംമ്പിൽ കണ്ണൂരിന്റെ ശ്രുതി ലക്ഷ്മി(6.37 മീറ്റർ ),പുരുഷ വിഭാഗം 400 മീറ്ററിൽ ഇടുക്കിയുടെ രാഹുൽ ബേബി (47.22 സെക്കൻഡ്),പുരുഷ വിഭാഗം ഡിസ്കസ് ത്രോയിൽ തൃശൂരിന്റെ അലക്സ് പി തങ്കച്ചൻ (47.53 മീറ്റർ) എന്നിവരും മീറ്റ് റെക്കാഡ് കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |