SignIn
Kerala Kaumudi Online
Friday, 29 March 2024 2.50 PM IST

അടുക്കളയിൽ എപ്പോഴും കാണും, പക്ഷേ   ഒരിക്കലും അവിടെ  സൂക്ഷിക്കരുത്;  വീട്ടിൽ   പണവും ഐശ്വര്യവും ഒഴുകിയെത്തണമെങ്കിൽ   ഇക്കാര്യം   പ്രത്യേകം  ശ്രദ്ധിച്ചേ  പറ്റൂ

vasthu

വീട്ടിൽ സമ്പത്തും ഐശ്വര്യവും നിറയ്ക്കാനുള്ള നിരവധി വഴികൾ വാസ്തുശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് വെളളം. സാമ്പത്തിക ബുദ്ധിമുട്ടുകളും കുടുംബത്തിലെ മറ്റ് പ്രശ്നങ്ങളും പരിഹരിക്കാൻ വെള്ളത്തിന് കഴിയുമെന്നാണ് വാസ്തുശാസ്ത്രത്തിൽ പറയുന്നത്. വെളളവുമായി ബന്ധപ്പെട്ട വസ്തുക്കൾ വീടുകളിൽ സൂക്ഷിക്കുന്നതിലൂടെ പണത്തിന്റെയും ഐശ്വത്തിന്റെയും ഒഴുക്ക് ഉണ്ടാകുമെന്നാണ് വാസ്തുശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്നത്. അത് കൃത്രിമമായ വെള്ളച്ചാട്ടമോ അല്ലെങ്കിൽ വെള്ളച്ചാട്ടത്തിന്റെ പെയിന്റിംഗോ ആകാം.

എന്നാൽ ഈ വസ്തുക്കൾ വീടുകളിൽ സൂക്ഷിക്കുമ്പോൾ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം. വാസ്തു ശാസ്ത്രം പ്രതിപാദിക്കുന്ന പ്രത്യേക ദിശകളിൽ വച്ചാൽ മാത്രമേ അതിന്റെ പൂർണഫലം നിങ്ങൾക്ക് ലഭിക്കുകയുള്ളൂ. മാത്രമല്ല, ഇവ തെറ്റായ ദിശയിലാണ് സ്ഥാപിക്കുന്നതെങ്കിൽ ഗുണത്തിന് പകരം ദോഷമാകും ലഭിക്കുക. വെള്ളവുമായി ബന്ധപ്പെട്ട വസ്തുക്കൾ വയ്ക്കേണ്ട ശരിയായ ദിശ ഏതെന്നറിയാം.

vasthu

ജലധാര സൂക്ഷിക്കാൻ ഏറ്റവും അനുയോജ്യമായത് വടക്ക് അല്ലെങ്കിൽ തെക്ക്-കിഴക്ക് ദിശയാണ്. ഈ ദിശകളിൽ ജലധാര സൂക്ഷിക്കുന്നത് വീട്ടിൽ ഭാഗ്യം കൊണ്ടുവരും. ഇത് ധനത്തിന്റെ വരവും കുടുംബത്തിൽ സന്തോഷവും ഐശ്വര്യവും വർദ്ധിപ്പിക്കുകയും ചെയ്യും.

vasthu

ലോഞ്ചിലോ ബാൽക്കണിയിലോ വെള്ളവുമായി ബന്ധപ്പെട്ട ഒരു ചിത്രമോ അല്ലെങ്കിൽ വെള്ളവുമായി ബന്ധപ്പെട്ട വസ്തുക്കളോ സൂക്ഷിക്കാം. ഇങ്ങനെ ചെയ്തുകഴിഞ്ഞാൽ കുടുംബാംഗങ്ങൾക്കും കുടുംബ ബിസിനസിനും വളരെ നല്ലതാണ്. ഞൊടിയിടയിൽ സമ്പത്തും ഐശ്വര്യവും കൊണ്ടുവരാനും ഇതിലൂടെ സാധിക്കും.

vasthu

വടക്ക്-കിഴക്ക് ദിശയിൽ ഒരു മൺപാത്രത്തിലോ മൺകുടത്തിലോ വെള്ളം നിറച്ചു വയ്ക്കുക. ഇങ്ങനെ ചെയ്താൽ നിങ്ങളുടെ ജീവിത പുരോഗതിയ്ക്ക് യാതൊരു തടസവും ഉണ്ടാകില്ല. കൂടാതെ വീട്ടിൽ സമ്പത്തിനും യാതൊരു കുറവും ഉണ്ടാകില്ല.

vasthu

പൂന്തോട്ടമോ പുൽത്തകിടിയോ ഉണ്ടെങ്കിൽ അതിൽ ഒരു ചെറിയ വെള്ളച്ചാട്ടം ഉണ്ടാക്കുന്നത് വളരെ നല്ലതാണ്. വെള്ലം വീട്ടിലേയ്ക്ക് ഒഴുകുന്ന ദിശയിൽ വേണം ഇത് നിർമിക്കാൻ. അല്ലെങ്കിൽ ഗുണത്തിന് പകരം ദോഷമാകും സംഭവിക്കുക.

അടുക്കള ഭാഗത്ത് ഒരിക്കലും വെള്ളത്തിന്റെ ചിത്രമോ വെള്ലച്ചാട്ടത്തിന്റെ ചിത്രമോ സൂക്ഷിക്കാൻ പാടില്ല. അടുക്കളയിൽ കുടിവെള്ളവും ഭക്ഷണം പാചകം ചെയ്യാൻ ഉപയോഗിക്കുന്ന വെള്ളവും മാത്രമേ പാടുള്ളൂ. അല്ലെങ്കിൽ ദൗർഭാഗ്യമാകും സംഭവിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VASTHU, HOME DECOR, FOUNTAIN, ARTIFICIAL WATERFALL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.