കൊച്ചി: ചെക്ക് റിപ്പബ്ളിക്കൻ വാഹന നിർമ്മാണക്കമ്പനിയായ സ്കോഡയ്ക്ക് ഇന്ത്യയിൽ വൻ ജനപ്രീതി സമ്മാനിച്ച പുത്തൻതാരങ്ങളിലൊന്നായ കുഷാക്കിന്റെ 'മോണ്ടികാർലോ" എഡിഷൻ വിപണിയിലെത്തി. ഇടത്തരം എസ്.യു.വിയായ കുഷാക്കിന്റെ ഈ ടോപ്-എൻഡ് പതിപ്പിന് 15.99 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില.
മോണ്ടി കാർലോയുടെ ടോപ് മോഡലിന് എക്സ്ഷോറൂം വില 19.49 ലക്ഷം രൂപ. ഇന്ത്യയിൽ സ്കോഡയ്ക്ക് ഏറ്റവുമധികം വില്പനയുള്ള മോഡലുകളിലൊന്നാണ് കുഷാക്ക്. മോണ്ടി കോർലോയ്ക്ക് 1.0 ടി.എസ്.ഐ എം.ടി., 1.0 ടി.എസ്.ടി എ.ടി., 1.5 ടി.എസ്.ഐ എം.ടി., 1.5 ടി.എസ്.ഐ ഡി.എസ്.ജി വേരിയന്റുകളുണ്ട്.
നിലവിലെ കുഷാക്കിനേക്കാൾ 70,000 രൂപയോളം അധികമാണ് മോണ്ടി കാർലോയ്ക്ക് വില. കാൻഡി വൈറ്റ്, ടൊർണാഡോ റെഡ് കളർ ഓപ്ഷനുകളാണുള്ളത്. ബ്ളാക്ക് സൺറൂഫും കാണാം. ഗ്രിൽ, റിയർവ്യൂ മിറർ (ഒ.ആർ.വി.എം), മുന്നിലെയും പിന്നിലെയും സ്കിഡ് പ്ലേറ്റുകൾ, ബമ്പർ ഇൻസേർട്ട്, ഡോർ ഹാൻഡിൽ, ബൂട്ട് എന്നിവയിലെല്ലാം ക്രോമിന് കറുപ്പഴക് ചാലിച്ചിട്ടുണ്ടെന്നതാണ് മോണ്ടി കാർലോയുടെ പ്രധാന ആകർഷണം. 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും ആഴകാണ്. വശങ്ങൾ, ഡോർ ഹാൻഡിൽ, ഹെഡ്റെസ്റ്റ് തുടങ്ങിയ ഇടങ്ങളിൽ മോണ്ടി കാർലോ എഴുത്ത് കാണാം.
10 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ ഉൾപ്പെടെ മികവുകളാൽ സമ്പന്നമാണ് അകത്തളം. 113 എച്ച്.പി കരുത്തുള്ള 1.0 ലിറ്റർ ടി.എസ്.ഐ എൻജിൻ, 148 ബി.എച്ച്.പി കരുത്തുള്ള 1.5 ടി.എസ്.ഐ എൻജിൻ എന്നീ ഓപ്ഷനുകളുണ്ട്.
1.0 ലിറ്റർ എൻജിനൊപ്പം 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക്, 1.5 ലിറ്റർ എൻജിനൊപ്പം 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് ഡ്യുവൽ ക്ളച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |